പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: പതിനാലു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശിയായ ഉസ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വിദ്യാർത്ഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.

മെയ് 22നാണ് സംഭവം നടന്നത്. വിദ്യാർത്ഥിനി സംഭവത്തെക്കുറിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തി. ഇതേത്തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് തെളിഞ്ഞു. തുടർന്ന് പ്രതി ഉസ്മാനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Loading...