മാനസിക വെല്ലുവിളിയുള്ള ആണ്‍കുട്ടിക്ക് പീഡനം; മദ്രസ അധ്യാപകന്‍ പിടിയില്‍

  1. മദ്രസ അദ്ധ്യാപകനായ കോട്ടയം താഴത്തങ്ങാടി കക്കാംപറമ്പിൽ താജുദ്ദീനെയാണ് മദ്രസ വിദ്യാർഥിയെ പീഡിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുൺ അറസ്റ്റ് ചെയ്തത്.. വീട്ടിൽ ആളില്ലാതിരുന്ന സമയമാണ് മദ്രസ അദ്ധ്യാപകൻ മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് മദ്രസ അദ്ധ്യാപകനായ62 വയസുകരൻ താജുദീനെ അറസ്റ്റ ചെയ്യുകയായിരുന്നു..പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ ഇന്ന് കൂടിവരുകയാണ്. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നു. അധ്യാപകരോ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും പലപ്പോഴും പീഡകരാകാറുണ്ട്. ഇത് കുട്ടികളിലുണ്ടാക്കുന്ന മാനസിക ആഘാതത്തിന്റെ തോത് കൂട്ടുന്നു ചെറുപ്പത്തില്‍ പീഡനത്തിന് ഇരയാവുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ നിരവധി മാനസിക പ്രശ്‌നങ്ങളുണ്ടാകാം. ഇവര്‍ക്ക് ഭാവിയില്‍ ലൈംഗികതയോട് തന്നെ വെറുപ്പുമുണ്ടാകാം. ഇത് പില്‍ക്കാലത്ത് അവരുടെ ദാമ്പത്യ ജീവിതത്തെയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കേണ്ടതിന്റെ ആവിശ്യകത ചർച്ച ചെയുന്നത് ഒരു കുട്ടിയെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ഉള്ളവർ ആ കുട്ടിയെ ശാരീരികമായും മാനസികമായും ലൈംഗികമായും ദുരുപയോഗം ചെയ്യുക, ഉപദ്രവിക്കുക, ഒരു കുട്ടിക്ക് ആ പ്രായത്തിൽ ആവശ്യമായ ശാരീരികവും മാനസികവുമായ പിന്തുണ നൽകാതിരിക്കുക ഇതൊക്കെ കുട്ടികളോട് ച്ചയാവുന്ന ഏറ്റവും വലിയ തെറ്റുകളാണ് കുട്ടി സുരക്ഷിതനായിരിക്കുക, വിവേചനത്തിനടിപ്പെടാതിരിക്കുക, കുട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ബാലാവകാശങ്ങളുടെ ചുരുക്കം.

കുട്ടികളോടുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷയാണ് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും നൽകുന്നത്..ഇപ്പോഴിതാ കോട്ടയത്തെ 19 വയസ്സുകാരന്റെ ദുരനുഭവത്തിൽ വ്യസനം തോന്നിയവർ ഇനി ഇതുപോലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗരൂകരായിരിക്കണം. അത് നമ്മുടെ കടമയാണ്.

Loading...