ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മദ്രസ അദ്ധ്യപകന്‍ അറസ്റ്റില്‍.. മര്‍ദ്ധനം നടത്തിയത് അരയില്‍കെട്ടിയ ബെല്‍റ്റ് ഉപയോഗിച്ച്

Loading...

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മദ്രസ അദ്ധ്യപകന്‍ അറസ്റ്റില്‍. മൗലവി മുഹമ്മദ് നവാസാണ് അറസ്റ്റിലായത്.

മദ്രസയില്‍ പഠിപ്പിച്ചുവിട്ട പാഠഭാഗങ്ങള്‍ കൃത്യമായി ഓര്‍ക്കാതിരുന്നതിനാണ് ആറ് വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റത്. അരയില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഊരിയെടുത്ത് ആറ് വയസ്സുകാരിയെ പൊതിരെ തല്ലുകയായിരുന്നു.

Loading...

നോയിഡ സെക്ടര്‍ 49 ലെ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ മര്‍ദ്ദിച്ചതിന് നവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായെന്ന് അറിഞ്ഞ ഉടനെ തന്നെ ഇയാള്‍ നാടുവിട്ടുപോയി. വെള്ളിയാഴ്ച അതീവ രഹസ്യമായി ഇയാള്‍ മദ്രസയിലെത്തി. എന്നാല്‍ ഈ വിവരം പൊലീസ് മനസിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ തനിക്ക് ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും മാപ്പ് നല്‍കണമെന്നുമാണ് മൗലവി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.