Top Stories

മംഗളത്തിനു പിന്നാലെ മാധ്യമം ചാനലും അടച്ചുപൂട്ടലിന്റെ വക്കില്‍

ഉദ്ഘാടന ദിവസം ചാനലിന്റെ റേറ്റിംഗ് കൂട്ടുന്നതിനു മഞ്്ജുളാംഗിയെ കൊണ്ടു മന്ത്രിയോടു കമ്പി പറയിപ്പിച്ചു എട്ടിന്റെ പണി മേടിച്ചു ” ഗണപതിക്കു വെച്ചതു കാക്ക കൊത്തി”യെന്ന നിലയിലായ മംഗളംചാനലിനു പിന്നാലെ  മാധ്യമം ചാനലും വര്‍ഷ്ങ്ങള്‍ നീളാതെ തന്നെ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ മൂന്നുമാസത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനാല്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും കടംവാങ്ങേണ്ട അവസ്ഥയാണെന്ന് വെളിപ്പെടുത്തി ചാനലിലെ ജീവനക്കാര്‍.പ്രശനം അങ്ങാടിപ്പാട്ടാകുമെന്നു മനസ്സിലായതോടെ മാധ്യമം മാനേജ്മെന്റ് ഇടപെടുകയും ഇതുവരെയുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തതായും വാര്‍ത്ത പരന്നെങ്കിലും. ചാനലിന്റെ എറണാകുളം കളമശ്ശേരിയുള്ള ഡെസ്‌കിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചതെന്നും ബ്യൂറോകളിലുള്ളവരില്‍ ശമ്പള കുടിശ്ശിക തീര്‍ത്ത് ല്‍കിയിട്ടില്ലെന്നുമാണ് ചാനലുമായി ബന്ധപ്പെട്ട വ്യക്തികളില്‍  പറയുന്നത്.

“Lucifer”

മാസങ്ങളായി  ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതിനെതിരെയാണ് മാധ്യമത്തിലെ ജേണലിസ്റ്റ് യൂണിയനും എംപ്ലോയീസ് യൂണിയനും പ്രതിഷേധവുമായിമുന്നോട്ടുവന്നിരിക്കുന്നത്.മാനേജ്മെന്റും യൂണിയന്‍ പ്രതിനിധികളും പലതവണ വിഷയം ചര്‍ച്ച ചെയ്തെങ്കിലും പരിഹാരമാവാത്ത സാഹചര്യത്തില്‍ യൂണിറ്റ് തലത്തില്‍ കണ്‍വന്‍ഷനുകള്‍ വിളിച്ചുകൂട്ടി അഭിപ്രായ ആരാഞ്ഞശേഷം പ്രത്യക്ഷ പ്രതിഷേധം അടക്കമുള്ള നടപടികളിലേക്കു നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരു യൂണിയനുകളും.

ജൂലൈ മുതലാണ് ജീവനക്കാരുടെ ശമ്പളം വൈകിത്തുടങ്ങിയത്. ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ ഏതാനും മാസങ്ങള്‍ക്കകം സ്ഥിതി സാധാരണ നിലയിലവുമെന്നാണ് ട്രസ്റ്റി സെക്രട്ടറി അടക്കമുള്ള മാനേജ്മെന്റിലെ ഉന്നതര്‍ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പു പാലിക്കപ്പെട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.വിഷയം ഉയര്‍ത്തിക്കാട്ടി ചെയര്‍മാന്‍ അടക്കമുള്ളവരുമായി ഇരു യൂണിയന്‍ പ്രതിനിധികളും പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ടാഗ് ബഹിഷ്‌കരണം അടക്കമുള്ള സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി മാനേജ്മെന്റ് ശമ്പളവിതരണം നീട്ടിക്കൊണ്ടുപോവുന്നത് തുടരുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ഗള്‍ഫിലെ സ്വദേശിവത്കരണവും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രസന്ധിയാണ് ശമ്പളം വൈകുന്നതിന് കാരണമെന്നാണ് മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് നല്‍കുന്ന മറുപടി. വിഷയത്തിന്റെ തീവ്രത ചൂണ്ടിക്കാണിച്ച് മാധ്യമത്തിന്റെ മാനേജ്‌മെന്റുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ശമ്പളം മുടങ്ങുന്ന അവസ്ഥയാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

സ്ഥിതിയില്‍ പെട്ടെന്ന് മാറ്റം വരുത്താമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ദിവസം കഴിയുംതോറും പ്രശ്‌നം രൂക്ഷമായി വരികയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.ഭരണനിര്‍വഹണത്തിലെ വീഴ്ചയും കെടുകാര്യസ്ഥതയും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായും ജീവനക്കാര്‍ പറയുന്നു. ഇക്കാര്യം മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് ഉള്‍ക്കൊള്ളാനോ പരിഹാര നടപടികള്‍ സ്വീകരിക്കാനോ മാനേജ്മെന്റ് തയ്യാറായില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.നോട്ടുനിരോധനം വന്നത് ശമ്പള വിതരണത്തെ ബാധിച്ചുവെന്നാണ് മാനേജ്‌മെന്റ് പറയുന്നതെന്നും  .

ഒരു വര്‍ഷം മുമ്പാണ് നോട്ടുനിരോധനം നടപ്പാക്കിയത്. നോട്ടുനിരോധനത്തിന്റെ അടുത്തുള്ള ദിവസങ്ങളിലൊന്നും ശമ്പള വിതരണത്തില്‍ കാര്യമായ വീഴ്ച സംഭവിച്ചിരുന്നില്ല. എന്നാല്‍ നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിനടുപ്പിച്ചാണ് ശമ്പളം ലഭിക്കാതായത് മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് സ്ഥിതി ഇത്രയും രൂക്ഷമാക്കിയതെന്നും മാധ്യമത്തിലെ ജോലിക്കാര്‍ പറയുന്നു.

Related posts

അനുവാദമില്ലാതെ അമ്മയുടെ പണം പിൻവലിച്ചു, കാർ വിറ്റു… കണ്ഠര് മോഹനർ അമ്മയ്ക്ക് 30 ലക്ഷം രൂപ നൽകണമെന്ന് കോടതി

subeditor10

പശ്ചിമ ബംഗാളിന്‍െറ പേർ മാറ്റി ബംഗ ആക്കുന്നു.

‘ ഞങ്ങള് വിളിച്ചാ ‘നോ’ പറയും. ടീച്ചര്‍മാര് വിളിച്ചാ ചിലപ്പോ വരും’, വിനായകനെ വിളിച്ച കാര്യം പറഞ്ഞ് ദീപ നിശാന്ത്

subeditor10

ഭര്‍ത്താവ് ഉറങ്ങിയാല്‍ വിവസ്ത്രയായി ഒമ്പത്കാരന്റെ മുറിയിലെത്തും, രാജിയുടേത് കടുത്ത ലൈംഗിക വൈകൃതങ്ങള്‍

subeditor10

വിവാഹം കഴിഞ്ഞ് മൂന്നാം ദിനം അഴിച്ചുമാറ്റാതിരുന്ന കല്യാണപന്തലില്‍ തന്നെ മരണാനന്തര ചടങ്ങും

വീട്ടുജോലിക്ക് നിന്ന കുട്ടിയെ ഉപദ്രവിച്ചെന്ന ആരോപണം; നടി ഭാനുപ്രിയക്കെതിരായ കേസ് വൻ വഴിത്തിരിവിലേക്ക്

subeditor5

കടങ്ങൾ വീട്ടി മണിയാത്രയായി

subeditor

മകളുടെ കല്യാണ സത്കാരത്തിന് പശുവിറച്ചി വിളമ്പി പിതാവിന് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

main desk

എസ്.ബി.ഐ യിൽ ഇടപാടുണ്ടോ? 5034 ശാഖകൾ പുട്ടുന്നു, ജനങ്ങൾക്ക് സൗകര്യം കുറച്ച് ലാഭം കൂട്ടും!!

subeditor

ജെഎൻയുവിൽ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്തു

തീവ്രവാദ സംഘടനയിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി വിവരം

subeditor

മകളെ ഇതൊക്കെ എല്ലാ വീടുകളിലും നടക്കുന്നതാ ;എല്ലാ വീടുകളിലും നടക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മകളെ പിതാവ് മാസങ്ങളോളം ബലാത്സംഗം ചെയ്തു