മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (MAGH) ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും സുരേഷ് ഗോപി എം.പി.യ്ക്ക് സ്വീകരണവും – ആഗസ്റ്റ് 14, 15 തിയ്യതികളില്‍

ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (MAGH) ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനഘോഷവും സുരേഷ് ഗോപി എം. പിയ്ക്ക് സ്വീകരണവും ആഗസ്റ്റ് 14, 15 തിയ്യതികളില്‍ അസ്സോസിയേഷന്റെ ആസ്ഥാനമായ കേരളാ ഹൗസില്‍ വെച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു.

14-ാം തിയ്യതി വൈകുന്നേരം 4:30-ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്ന സുരേഷ് ഗോപി എം.പി.യ്ക്ക് സ്വീകരണം നല്‍കും. 15-ാം തിയ്യതി രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തുന്നതാണ്.

Loading...

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ജനാര്‍ദ്ദനന്‍ 281 507 9721, തോമസ്‌ ചെറുകര 832 641 3512, സുനില്‍ മേനോന്‍ 832 613 2252, ജിനു തോമസ്‌ 713 517 6582, തോമസ്‌ സഖറിയ (കുട്ടി) 713 550 4058, റെനി കവലയില്‍ 281 300 9777.