കടലിൽ കെട്ടിത്താഴ്ത്തിയ മജീഷ്യൻ തിരികെ വന്നില്ല.

ബേപൂർ: വാട്ടർ എസ്കേപ്പിന്റെ ഭാഗമായി കടലിൽ കെട്ടിതാഴ്ത്തിയ മജീഷ്യൻ തിരികെ വന്നില്ല. ശനിയാഴ്ച ബേപ്പൂര്‍ തുറമുഖത്താണ് ആയിരങ്ങളെ സാക്ഷിയാക്കി മജീഷ്യന്‍ പ്രദീപ് ഹുഡിനോ തന്‍െറ ദേഹത്ത് ചങ്ങലകളുടെ സാക്ഷയണിഞ്ഞ് ഇരുമ്പുപെട്ടിക്കകത്ത് കയറിയത്. തുടര്‍ന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ച് പ്രദീപ് ഹുഡിനോയെ ബന്ധിപ്പിച്ച പെട്ടി ബേപ്പൂര്‍ ജങ്കാര്‍ വഴി അറബിക്കടലിന്‍െറയും അഴിമുഖത്തിന്‍െറയും ഇടയില്‍ താഴ്ത്തി.

പെട്ടിയും ചങ്ങലകളും പൊട്ടിച്ച് വെള്ളത്തിൽനിന്നും രക്ഷപെടുന്ന മജീഷ്യനേയും കാത്ത് നിന്ന ജനകൂട്ടം നിരാശിതരായി. മജീഷ്യന്റെ ചുവടുകൾ പിഴച്ചതാണ്‌ പരിപാടി പൊളിയാൻ കാരണമെന്ന് പറയുന്നു. എന്തായാലും മജീഷയ്ൻ കടലിൽ താണുപോയില്ലെന്ന് ഉറപ്പാണ്‌. പരിപാടിക്ക് ശേഷം ചങ്ങല പൊട്ടിക്കാനാകാതെ മജീഷ്യൻ ബന്ധൈക്കപ്പെട്ട രീതിയിൽ വേദിക്ക് പുറകിൽ കണ്ടവരുണ്ട്.രാവിലെ നടന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ എ.കെ. പ്രേമജം, എം.കെ. രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, എടത്തൊടി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നദ്ധരായിരുന്നു.

Loading...