ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു പറ്റിച്ചു… രണ്ടാമൂഴത്തില്‍ നിന്ന് പുതിയ നിര്‍മ്മാതാവും പിന്മാറി

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുമെന്ന പ്രഖ്യാപിച്ച ‘മഹാഭാരതത്തിന്റെ ‘ നിര്‍മ്മാണം വീണ്ടും അനിശ്ചിതത്വത്തില്‍.

ആയിരം കോടി രൂപ ചെലവില്‍ ഒരുക്കുന്ന ‘മഹാഭാരതം’ സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ.എസ്.കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നും അഭയക്കേസില്‍ നിയമപോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഫെയ്‌സ്ബുക്കിലുടെ അറിയിച്ചിരുന്നു.

Loading...

ബി.ആര്‍.ഷെട്ടിയായിരുന്നു ആദ്യം ചിത്രത്തിന്റെ നിര്‍മ്മാതാവായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഇദേഹം പിന്മാറിയെന്നും പിന്നീട് അറിയിപ്പുണ്ടായി.

എന്നാല്‍ ഡോ.എസ്.കെ നാരായണനും പ്രോജക്ടില്‍ നിന്ന് പിന്മാറുകയാണെന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

എം ടി വാസുദേവന്‍ നായരുമായുള്ള ‘രണ്ടാമൂഴ’ത്തിന്റെ കരാര്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നിര്‍മ്മാതാവ് ഡോ. എസ് കെ നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിര്‍മാണത്തില്‍ നിന്ന് പിന്മാറിയതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കുറിപ്പില്‍ പറയുന്നു.