മഹല്ല് കമ്മറ്റി ഭാരവാഹികളുടെ ഒത്താശയോടെ മാമ്മൂട്ടില്‍ ട്രേഡേഴ്‌സ് ഉടമക്കും കുടുംബത്തിനും ക്രൂര പീഡനം

നൂറനാട്: മഹല്ല് കമ്മറ്റി ഭാരവാഹികളുടെ ഒത്താശയോടെ മാമ്മൂട്ടില്‍ ട്രേഡേഴ്‌സ് ഉടമയായ വ്യാപാരിക്കും കുടുംബത്തിനും നേരെ ക്രൂര പീഡനമെന്ന് പരാതി . നൂറനാട് കവലയില്‍ പലചരക്ക് മൊത്തവ്യാപാരം നടത്തുന്ന മാമൂട്ടില്‍ ട്രേഡേഴ്സിന്റെ ഉടമ അബ്ദുള്‍ജബ്ബാറിനും കുടുംബത്തിനും നേര്‍ക്കാണ് വസ്തു തര്‍ക്കത്തിന്റെ പേരില്‍ ഒരുകൂട്ടം ആളുകള്‍ അപവാദപ്രചാരണങ്ങളും മര്‍ദ്ദനവും അഴിച്ചു വിടുന്നത് . മാവേലിക്കര താലൂക്കില്‍ പാലമേല്‍ വില്ലേജില്‍ എരുമക്കുഴി ഷേനു മന്‍സിലില്‍ ഷെറിഫ്,ജിബിമന്‍സിലില്‍ കബീര്‍,സബിതാമന്‍സിലില്‍ അടിമാറാവുത്തര്‍,തടത്തില്‍ വീട്ടില്‍ അജി,മുതുകാട്ടുകര കുഴിയത്തു കിഴക്കേതില്‍ റഹീം,സുധീപ് മന്‍സിലില്‍ സുധീപ്, എന്നിവര്‍ക്കെതിരെ ജില്ലാപോലീസ് മേധാവി മുന്‍പാകെ വ്യാപാരിയുടെ പരാതി നല്‍കി .

കഴിഞ്ഞമാസം 23നായിരുന്നു പരാതികാസ്പദമായ സംഭവം ഉണ്ടായത് . നൂറനാട് മഹലിനു സമീപം വ്യാപാരി 12 സെന്റ് സ്ഥലം വാങ്ങിയതോടെ ആണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത് . വസ്തുവിനോട് ചേര്‍ന്നുള്ള പഞ്ചായത്തു റോഡിലെ കാന സ്ലാബിട്ടു വഴി ആകുന്നതിനു വേണ്ടി വ്യാപാരിയെ അനുവദിക്കാതെ സ്വന്തം പറമ്പിലേക്കുള്ള വഴി തടസപ്പെടുത്തുക എന്ന ഗുരുതരമായ കുറ്റമാണ് മഹല് കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തുന്നത് . കൂടാതെ ഈ സ്‌ളാബ്കള്‍ ഗുണ്ടകള്‍ കടത്തികൊണ്ടുപോയെന്നും വ്യാപാരിയുടെ പരാതിയില്‍ പറയുന്നു .

Loading...

കൃഷ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്തു റോഡിനും വസ്തുവിനും ഇടയിലുള്ള അഴുക്കുചാല്‍ മേല്‍മൂടി സ്ഥാപിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ അക്രമി സംഘം ആയുധങ്ങളുമായി എത്തി തൊഴിലാളികളെയും അബ്ദുള്‍ജബ്ബാറിനെയും അക്രമിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട് .

പതിനാലു വര്‍ഷത്തോളമായി നൂറനാട് താമസിച്ചു വ്യാപാരം നടത്തി വരുന്ന അബ്ദുല്‍ജബ്ബാറും കുടുംബവും നൂറനാട് ഷറഫുല്‍ ജമാ അത്ത് പള്ളിക്കു സമീപം സ്വകാര്യവ്യക്തിയുടെ പക്കല്‍ നിന്നും സ്ഥലം വാങ്ങിയതിനെ ചൊല്ലിയുണ്ടായ പകയാണ് അക്രമത്തിനു കാരണമായത് .ഈ വസ്തുവിലേക്കുള്ള വഴി കിട്ടണമെങ്കില്‍ ഈ സംഘത്തിന് കൊട്ടെഷന്‍ ഫീ നല്‍കണമെന്നാവശ്യമുന്നയിച്ച് രംഗത്തു വരുകയായിരുന്നു. ഇതു നല്‍കില്ല എന്നു പറഞ്ഞില്‍ പ്രകോപിതരായ സംഘം വ്യാപാരിയെയും കുടുബത്തെയും അക്രമിക്കുകയായിരുന്നുവെന്ന് .അബ്ദുള്‍ ജബ്ബാറിന്റെ ഭൂമിയിലേയ്ക്കുള്ള വഴിയില്‍ തൂണുകള്‍ നാട്ടി യാത്രാ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതു നീക്കം ചെയ്യാന്‍ അബ്ദുള്‍ജബ്ബാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് ഇയാള്‍ക്കനുകൂലമായി പള്ളിക്കാര്‍ക്കോ,മറ്റു സ്വകാര്യവയക്തികള്‍ക്കോ ഈ ഭൂമിയില്‍ അവകാശങ്ങളില്ലെന്ന വിധി കോടതി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പള്ളിക്കമ്മറ്റിക്ക് അവകാശപ്പെട്ട ഭൂമിയാണെന്നുന്നയിച്ചാണ് മഹല്ലുകമ്മറ്റിയുടെ പിന്തുണയോടെയാണ് അക്രമം നടത്തിയതെന്നും പണം തട്ടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അബ്ദുള്‍ ജബ്ബാറിനെയും കുടുംബത്തെയും കൊല്ലുമെന്നുഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് കാണിച്ച് പരാതിപ്പെട്ടിട്ടും അക്രമികള്‍ക്കെതിരെയാതൊരു നടപടികളും സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും അബ്ദുള്‍ജബ്ബാര്‍ പറയുന്നു. ഹൈക്കോടതി ഉത്തരവും പഞ്ചായത്തിന്റെ ഉത്തരവുകളും ഉണ്ടായിട്ടും ആലപ്പുഴ കളക്ടര്‍ വ്യാപാരിയുടെ പറമ്പിലേക്കുള്ള വഴി തടസപ്പെടുത്തരുതെന്നുള്ള ഓര്‍ഡര്‍ നല്‍കിയിട്ടും മഹല് കമ്മിറ്റി ഗുണ്ടായിസം തുടരുകയാണ് .

കായംകുളം സ്വദേശി ആയ വ്യാപാരി നൂറനാട് വ്യാപാരം തുടങ്ങിയത് മൂലം വരത്തന്‍ എന്നാക്ഷേപിച്ചു ആണ് ഇദ്ദേഹത്തെയും കുടുംബത്തെയും ഉപദ്രവിക്കുന്നതെന്നും ഇവര്‍ പറയുന്നു . അഴുക്കുചാല്‍ മൂടുന്നതിനു സ്ലാബുമായി എത്തിയ വ്യാപാരിയെയും ജോലിക്കാരെയും ഗുണ്ടകള്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രവാസി ശബ്ദം പുറത്തുവിടുന്നു .

 

Gepostet von Vinod Thirumala am Montag, 5. Februar 2018