അധിക്ഷേപ പ്രസംഗം; എംഎം മണിയെ കുരങ്ങിന്റെ ചിത്രത്തോട് ചേര്‍ത്ത് മഹിള കോണ്‍ഗ്രസ്

തിരുവനന്തപുരം/ കെകെ രമയ്‌ക്കെതിരെ എംഎം മണി നടത്തിയ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. കെകെ രമയെ അധിക്ഷേപിച്ച മണി മാപ്പ് പറയണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എംഎം മണിയുടെ മുഖം കുരങ്ങിന്റെ ചിത്രത്തില്‍ ചേര്‍ത്ത ചിത്രവുമായിട്ടായിരുന്നു പ്രതിക്ഷേധക്കാര്‍ എത്തിയത്. എന്നാല്‍ ചിത്രം വിവാദമായതോടെ മഹിളകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രം മാറ്റുകയായിരുന്നു. അതേസമയം അധിക്ഷേപത്തില്‍ മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.

Loading...

കെകെ രമയ്‌ക്കെതിരെ നടത്തിയ അധിക്ഷേപം സഭാ രേഖകളില്‍ നിന്നും സ്പീക്കര്‍ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാനവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത് കൗരവസഭയാണോ എന്ന് പരിഹസിച്ച അദ്ദേഹം പുരോഗമന ആശയങ്ങള്‍ക്കുള്ള നിയമസഭയല്ലെന്നും പറഞ്ഞു.