പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപി

പൂനെ. രാജ്യത്തിനെതിരെ പ്രവര്‍ത്തനം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെ. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് പൂനെയില്‍ നടത്തിയ പ്രതിഷേധത്തില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച സംഭവത്തിന് പിന്നാലെയാണ് ബിജെപിയുടെ നീക്കം.

രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ബിജെപി ആവശ്യപ്പെടുന്നു. എന്‍ഐഎ രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഭികരരെ പിടിക്കുന്നതിനായി നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് എത്തിയ പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യം സമീഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Loading...

സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 106 പേരെയാണ് അറസ്റ്റ് ചെയ്തത്.