ഒരു കുടുംബത്തിലെ 12പേര്‍ക്ക് കോവിഡ്: ബന്ധുക്കളെല്ലാം നിരീക്ഷണത്തില്‍

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മം ചെയ്ത് മടങ്ങിയെത്തിയ നാലുപേരിലാണ് ആദ്യം കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍. മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂരിലാണ് ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചത്. മാര്‍ച്ച് 23നാണ് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.നിലവില്‍ ഈ കുടുംബവുമായി ഇടപഴകിയ 27 ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.

ശ്രീചിത്ര ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 12 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആശങ്ക പൂർണ്ണമായും അകന്നു. ഇതോടെ ഇതോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആയിരുന്ന 176 പേർക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ശ്രീചിത്രയിൽ കോവിഡ് ബാധിച്ച ഡോക്ടർക്കും രോഗം ഭേദമായി . ഡോക്ടറുമായി ബന്ധപ്പെട്ടവരില്‍ ഒൻപതു പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇവരെ (അഞ്ചു പേര്‍ ഹൈ റിസ്‌ക് ലിസ്റ്റുള്ളവരും നാലു പേര്‍ ലോ റിസ്‌ക് ലിസ്റ്റിലുള്ളവരും) മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതും ആശ്വാസമായി .

Loading...

അതേസമയം ശ്രീചിത്രയില്‍ ടെലിമെഡിസിന്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്രയില്‍ തുടര്‍ചികിത്സയിലുള്ള രോഗികള്‍ക്ക് ടെലിമെഡിസിന്‍ സംവിധാനം വഴി ഒപി ചികിത്സ ലഭ്യമാക്കും. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഈ സേവനം ലഭ്യമാകും. അപ്പോയ്ന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് അതാത് ക്ലിനിക്ക് ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെ ഡോക്ടര്‍മാരുമായി സംസാരിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 0471- 2524621 (ന്യൂറോളജി), 0471- 2524533 (കാര്‍ഡിയോളജി) ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.