മഹാസിൻ  ഒ ഐ സി സി നോമ്പ്തുറ സംഘടിപ്പിച്ചു

അൽ ഹസ്സ: ഒ ഐ സി സി മഹാസിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രമുഖ മതപണ്ഡിതനും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനുമായ നാസർ മദനി റമദാൻ സന്ദേശം നൽകി. 
തുടർന്ന് നടന്ന ഒ ഐ സി സി നാഷണൽ കമ്മിറ്റി ഭാരവാഹികൾക്കുള്ള സ്വീകരണ പരിപാടി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു് കല്ലുമല ഉദ്ഘാടനം ചെയ്തു. മഹാസിൻ ഏരിയ കമ്മിറ്റി പ്രസിഡണ്ട്‌ ജോണ്‍ വൈദ്യൻ അധ്യക്ഷത വഹിച്ചു. ദമ്മാം റീജ്യണിൽ നിന്നും സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി.എം.നജീബിനെയും ജനറൽ സെക്രട്ടറി അഡ്വ:കെ.വൈ.സുധീന്ദ്രനെയും യഥാക്രമം ജോണ്‍ വൈദ്യൻ, അലി സുബൈർ എന്നിവർ ഷാൾ അണിയിച്ചു. തുടർന്ന് ഇരുവരും മറുപടി പ്രസംഗം നടത്തി. 
Mahasin Ifthar_800x450Mahasin - Nasar Madani_800x450
പ്രോഗ്രാം കണ്‍വീനർ സോജാൻ ഇഫ്താർ വിരുന്നിനും ഷിബു ബഷീർ സ്വീകരണ പരിപാടിക്കും നേതൃത്വം നൽകി. ബൈജു കുട്ടനാട്, സുരേഷ് കുന്നം, ഇ.കെ.സലിം, റോയ് ശാസ്താംകോട്ട,  സക്കീർ ഹുസൈൻ, തോമസ്‌ ആന്ടണി  നിസാർ മാന്നാർ, സൈഫുദീൻ കിച്ച്ലു, പോൾ പൌലോസ്, സന്തോഷ്‌ തിരുവനന്തപുരം, അഡ്വ:പി.പി.ആന്ടണി, സി.കെ.സോമൻ എന്നിവർ പങ്കെടുത്തു. സമദ് പുകയൂർ സ്വാഗതവും അസ്ലം തൊളിക്കോട് നന്ദിയും പറഞ്ഞു.