ദുബായ്: പനഡോള്‍ ഗുളികയും കൊക്കോ കോളയും ഉപയോഗിച്ച് സ്വയം ഗര്‍ഭം അലസിപ്പിക്കല്‍ ശ്രമം നടത്തിയ പ്രവാസി മലയാളി യുവതി ഗുരുതരാവസ്ഥയില്‍. വീട്ടുജോലിക്കാരിയാണ് ഇവരെന്ന് അറിയുന്നു. ഇവരെ ലത്തീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലിയ്ക്കിടെ പരിചയപ്പെട്ട യുവാവില്‍ നിന്നാണ് 30കാരിയായ ഇവര്‍ ഗര്‍ഭിണിയായത്. അവിഹിത ഗര്‍ഭം അലസിപ്പിയ്ക്കുന്നതിന് വേണ്ടി ഇവര്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ കേസിലും കോടതിയിലും വരെ എത്തിയിരുന്നു. രണ്ട് അബോര്‍ഷന്‍ ഗുളികള്‍ കഴിച്ച സ്ത്രീ ഇതിന് പിന്നാലെ കൃത്യമായ ഇടവേളകള്‍ ഇല്ലാതെ ആറ് പനഡോള്‍ ഗുളികകളും കഴിച്ചു .
കൊക്കൊ കോള കുടിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് ദിവസത്തോളം കഠിനമായ വയറുവേദന അനുഭവപ്പെട്ടിരുന്നു ഇവര്‍ക്ക്. അവശനിലയിലായ യുവതിയെ സ്പോണ്‍സര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരാണ് യുവതി ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ച കാര്യം അറിയിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട് . ബര്‍ ദുബായ് പൊലീസിനാണ് കേസിന്റെ ചുമതല. കേസില്‍ ഏപ്രില്‍ 23 ന് കോടതി വാദം കേള്‍ക്കും.