എന്‍റെ രാജ്യം സുന്ദരം, പക്ഷേ..” എന്ന് ഇര്‍ഫാന്‍ പത്താന്‍ ; താങ്കളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് മേജര്‍ രവി

ജഹാംഖിര്‍പുരിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ രാമനവമിയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവവികാസങ്ങളില്‍ പ്രതികരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താന് രൂക്ഷമായ മറുപടിയുമായി മേജര്‍ രവി. താങ്കളെയോര്‍ത്ത് ലജ്ജിക്കുന്നു എന്ന തലവാചകത്തോടെയാണ് മേജര്‍ രവി ഇര്‍ഫാന് മറുപടി നല്‍കിയത്.’എന്റെ രാജ്യം, എന്റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാന്‍ ശേഷിയുണ്ട്.. പക്ഷേ…’ എന്നാണ് പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്.

ട്വീറ്റിന് മേജര്‍ രവി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു ‘എന്ത് പക്ഷേ.. ഞാനൊരു സൈനികനാണ്. എന്റെ സുഹൃത്ത് ജവാദ് ഹുസൈന്റെ മകന്‍ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്റെ രാജ്യം.. നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയില്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.. അതിനപ്പുറമൊന്നുമില്ല.. ജയ്ഹിന്ദ്’

Loading...

ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റിന് മുന്‍ ഇന്ത്യന്‍ താരമായ അമിത് മിശ്ര മറുപടി നല്‍കിയത് ഇങ്ങനെ ‘നമ്മുടെ രാജ്യത്തിന് ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാവാന്‍ ശേഷിയുണ്ട്. രാജ്യത്തെ ചിലയാളുകള്‍ക്ക് ഭരണഘടനയാണ് പിന്തുടരേണ്ട ആദ്യ പുസ്തകം എന്ന് ബോധ്യമാവുന്നത് മുതല്‍’