Don't Miss Exclusive Kerala Top Stories

അദ്ഭുതപ്പെടുത്തി മേജര്‍ രവി,വോട്ടഭ്യര്‍ത്ഥിച്ച് എത്തിയത് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയല്ല, പി രാജീവിനു വേണ്ടി

കൊച്ചി:  ‘ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് ലോക്‌സഭയിലയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്’ മേജര്‍ രവി പറഞ്ഞു.എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ വേദിയിലാണ്, പലരെയും അദ്ഭുതപ്പെടുത്തി മേജര്‍ രവി എത്തിയത്.

പല എംപി മാരും രാജ്യസഭയില്‍ പോയിട്ട് പിന്നീട് അവിടെ പോകുന്നത് പെന്‍ഷന്‍ വാങ്ങാന്‍ മാത്രമാണ്. എന്നാല്‍ പി രാജീവ് അങ്ങനെയല്ല. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലത്തുപോലും എംപി എന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്ത ഒരു വ്യക്തിയാണ് രാജീവ്. ഇനി അദ്ദേഹത്തെ ജനകീയമായി തെരഞ്ഞടുത്ത് ലോക്‌സഭയിലേക്ക് അയക്കേണ്ട ഉത്തരവാദിത്തം നമ്മുടെത് മാത്രമാണ്. ഒരു ലോക്‌സഭാ എംപി എന്ന നിലയില്‍ ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉത്തമബോധ്യമുള്ളതിനാലാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ വന്നതെന്ന് മേജര്‍ രവി പറഞ്ഞു.

എപ്പോഴും ചിരിക്കുന്ന മുഖം. എല്ലാവരുമായി നിഷ്‌കളങ്കമായ ബന്ധം സൂക്ഷിക്കുന്ന നേതാവ് ഇതെല്ലാമാണ് രാജീവിനെ വേറിട്ട് നിര്‍ത്തുന്നത്. ഞാന്‍ ആഗ്രഹിക്കുന്നത് ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എംപിമാരെയും മന്ത്രിമാരെയുമാണ്. അത് രാജീവിന് കഴിയും. സാധാരണനിലയില്‍ പാര്‍ലമെന്റില്‍ 90 ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ വലിയ കാര്യമാണ്. എന്നാല്‍ രാജീവ് രാജ്യസഭയില്‍ 798 ചോദ്യങ്ങളാണ് ചോദിച്ചത്. ഇവിടെ ലോക്‌സഭാ എംപിമാര്‍ പോലും അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പല എംപിമാരും രാജ്യസഭയില്‍ പോയതിന് ശേഷം പെന്‍ഷന്‍ വാങ്ങാന്‍ പോകുന്നവരാണെങ്കില്‍ പി രാജീവ് അങ്ങനെയല്ല. ഈ കേരളത്തിന് വേണ്ടി എന്താല്ലോ ചെയ്‌തോ അതെല്ലാം രാജ്യസഭാ എംപിയായ കാലത്ത് പി രാജീവ് ചെയ്‌തെന്നും മേജര്‍ രവി പറഞ്ഞു.

Related posts

കോഴിക്കോടിന്റെ ചിറകരിയാൻ ഗൂഢാലോചന; വിമാനത്താവളം സൈന്യത്തിനു കൈമാറാൻ ചർച്ചകൾ

subeditor

ഐ.പി.എൽ താരലേലം; 4.20 കോടിക്ക് സഞ്ജു ഡൽഹിയിൽ, പവൻ നേഗിക്ക് 8.5 കോടി, വാട്‌സൺ വിലകൂടിയ താരം

subeditor

കുട്ടിയുടെ ചികിത്സ അരുൺ മനപ്പൂർവം വെെകിപ്പിച്ചു

subeditor10

സ്ലീപ്പര്‍ ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയില്‍വേ നിര്‍ത്തലാക്കി

subeditor

പാക് പിടിയിലുള്ള ജവാനെ മോചിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നടപടി തുടങ്ങി

subeditor

നെറ്റ് ബാങ്കിംഗ് തട്ടിപ്പ്; അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും 56,000 രൂപ നഷ്ടമായി

subeditor

രക്തസമ്മർദ്ദം നോർമലായി ; പോലീസിന് മുന്നിലെത്താമെന്ന് നാദിർഷ; വേണ്ടെന്ന് പോലീസും

പാക്കിസ്ഥാനില്‍ കടന്നുകയറി ആക്രമണം നടത്താനുള്ള നീക്കങ്ങള്‍ക്ക് പിന്നിലും അജിത് ഡോവലിന്റെ ബുദ്ധി

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കാനൊരുങ്ങി പാക്ക് ആഭ്യന്തര മന്ത്രാലയം

എഞ്ചിനീയറെ ഫ്ളാറ്റിൽ വിളിച്ച് കയറ്റി പീഢിപ്പിച്ച നസീമ മുമ്പ് അരാളേ കൊന്നിട്ടും ഉണ്ട്

subeditor

കുഞ്ഞാലികുട്ടി തകർപ്പൻ വിജയത്തിലേക്ക്

subeditor

കൊട്ടിയൂർ പീഡനം;റോബിൻ വടക്കുംചേരി നാലു ദിവസം പോലീസ് കസ്റ്റഡിയിൽ