ഭീകരാക്രമണ സാധ്യത;കശ്മീരില്‍ 5 ജെയ്‌ഷെ ഭീകരര്‍ പിടിയില്‍

Silhouette of soldier with rifle

ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട 5 ഭീകരര്‍ പിടിയിലായി. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് പിടിയിലായത്. റിപ്പബ്ലിക്ക് ദിനത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി. പിടികൂടിയവരില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.വ്യാഴാഴ്ചയാണ് ഇവർ പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളുടെ കണ്ടെടുത്തതായി പോലീസ്. ഐജാസ് അഹമ്മദ്, ഉമർ ഹമീദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് ചിക്ല, സഹിൽ ഫറൂഖ് ഗൊജ്രി, നസീർ അഹമ്മദ് മിർ, എന്നിവരാണ് ജമ്മു കശ്മീർ പോലീസിന്റെ പിടിയിലായത്. ഇവർ കശ്മീരിലെ ഹസ്രത്ത്ബാൽ സ്വദേശികളാണ്.

ചെറിയ ആയുധങ്ങൾ, വാക്കി ടോക്കികൾ, ശരീരത്തിൽ വെച്ച് കെട്ടാവുന്ന ബോംബുകൾ, ഡിറ്റൊനേറ്ററുകൾ, ജെലാറ്റിൻ സ്റ്റിക്, സ്ഫോടക വസ്തുുക്കളുണ്ടാക്കാനുപയോഗിക്കുന്ന നൈട്രിക് ആസിഡ് കുപ്പികൾ എന്നിവയാണ് അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് പിടിച്ചെടുത്തത്. ഹസ്രബത്ത്ബാൽ പ്രദേശത്ത് അടുത്തിടെയുണ്ടായ രണ്ട് ആക്രമണങ്ങൾക്ക് പിന്നിലും ഇവരാണെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

Loading...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സർക്കാർ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഭീകരാക്രമണ പദ്ധതി പുറത്തുവരുന്നത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു. ഇതോടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ നീക്കം ചെയ്യുന്നതിനിടെയാണ് അഞ്ച് ഭീകരർ അറസ്റ്റിലാവുന്നത്. ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശത്തോടെ മന്ത്രിമാർ കശ്മീരിലെ 59 ഇടങ്ങൾ സന്ദർശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ നയം വിശദീകരിക്കുന്നതിനൊപ്പം വിവിധ പദ്ധതികളുടെ നടത്തിപ്പ് പരിശോധിക്കുക, കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പരിശോധിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രിമാരുടെ സംഘം കശ്മീർ സന്ദർശിക്കുന്നത്.