നിരന്തരം അശ്ലീല ഫോണ്‍ വിളി: അമ്മയും മകളും ചേര്‍ന്ന് 46കാരനെ കെട്ടിയിട്ട് തല്ലികൊന്നു

നിരന്തരം ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞയാളെ യുവതിയും അമ്മയും ചേര്‍ന്ന് തല്ലിക്കൊന്നു. രത്‌നപുരി അരുള്‍നഗറില്‍ താമസിക്കുന്ന എന്‍.പെരിയസ്വാമി (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി (32), അമ്മ മല്ലിക എന്നിവരെ കാരമടെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിറകുകൊണ്ട് അടിയേറ്റ പെരിയസ്വാമി, ധനലക്ഷ്മിയുടെ വീടിനു സമീപത്താണു മരിച്ചുവീണത്.

കഴിഞ്ഞയാഴ്ച എന്‍ പെരിയസാമി എന്നയാളില്‍ നിന്ന ധനലക്ഷ്മിക്ക് ഫോണ്‍ കോള്‍ വന്നു. ആളുമാറിയെന്ന് ധനലക്ഷ്മി അറിയിച്ചെങ്കിലും ഇയാള്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തുകൊണ്ടിരുന്നു. ധനലക്ഷ്മി ഇക്കാര്യം അമ്മയെ അറിയിച്ചു. . ശല്യം സഹിക്കാന്‍ വയ്യാതായതോടെ അവര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു. വിളിക്കുന്നയാളെ കണ്ടെത്താന്‍ ഇരുവരും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറില്‍ എത്താന്‍ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു.

Loading...

ആളെ തിരിച്ചറിയാനായി ഇരുവരും ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ 46കാരനായ ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് ഇരുവരും ചേര്‍ന്ന് തല്ലിച്ചതച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അതികം വൈകാതെ മരണത്തിന് കീഴടങ്ങി.

ഇരുവരും ചേര്‍ന്ന് മൃതദേഹം അടുത്തുളള റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുപോയി കളയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ധനലക്ഷ്മിക്കും അമ്മയ്ക്കുകൊമെതിരെ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. പെരിയനഗറില്‍ താമസിക്കുന്ന ധനലക്ഷ്മിയുടെ ഭര്‍ത്താവും പിതാവും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു.