Opinion

രക്തക്കളമായ മണിയറ: നവ ദമ്പതിമാരേ എന്തിനു കൊന്നു, വയനാട് നടുങ്ങി,ഒന്നും മനസിലാകാതെ പോലീസ്

മക്കിയാട്: വയനാട് ശരിക്കും ഞടുങ്ങിയിരിക്കുകയാണ്‌. കാരണം വളരെ പ്ളാൻ ചെയ്ത് നടത്തിയ കൊലപാതകം. ഈ കൂട്ടകൊലയ്ക്ക് പിന്നിൽ മോഷണം അല്ലേ അല്ല. വ്യക്തി വൈരാഗ്യം ഇല്ല. സാമൂഹിക വിഷയം ഇല്ല. ശാന്തമായ ഒരു വീട്ടിൽ നവ ദമ്പതിമാരേ കിടപ്പ് മുറിയിൽ ഇങ്ങിനെ ചോരപ്പുഴ ഒഴുക്കി കൊല്ലാൻ..കാരണം തേടി അന്വേഷിക്കുന്ന നാട്ടുകാർക്ക് ലഭിക്കുന്നത് ഞെട്ടലുണ്ടാക്കുന്ന വിവരങ്ങൾ. മന്ത്രവാദമോ..സാത്താൻ ആരാധകരോ..ആരായിരിക്കും ഈ ദമ്പതിമാരുടെ രക്തം ആഗ്രഹിച്ചത്. എന്തായാലും കൂട്ടകൊലയിൽ ഒരു പിടിയും തെളിവും കിട്ടാതെ പോലീസും നട്ടം തിരിയുന്നു.  വാഴയിൽ ഉമ്മർ (28), ഭാര്യ ഫാത്തിമ (20)  എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉറക്കത്തിൽ അവർ ആ നിരപരാധികൾ ഈ ലോകം വിട്ട് സ്വർഗത്തിൽ എത്തി. അത്രയുമേ ആശ്വാസമായി പറയാനാകൂ. ഇത് കരുതിയേ അവരേ ഓർക്കാനാകൂ. വയനാടിനേ അക്ഷരാർഥത്തിൽ ഭയപ്പെടുത്തിയ നവ ദമ്പതിമാരുടെ അരും കൊലയിൽ നാടും ജനവും ഞെട്ടിയിരിക്കുകയാണ്‌. വെള്ളിയാഴ്ച മക്കിയാട് ഗ്രാമം ഉറക്കമുണർന്നത് ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാർത്ത കേട്ടായിരുന്നു. കേട്ടവരെല്ലാം മക്കിയാട് പന്ത്രണ്ടാംമൈൽ പൂരിഞ്ഞിക്കടുത്തുള്ള വാഴയിൽ വീട്ടിലേക്ക് ഓടിക്കൂടി. കൊലപാതക വിവരമറിഞ്ഞു മിനിറ്റുകൾക്കുള്ളിൽ വീടും പരിസരവും ജനസമുദ്രമായി. എന്നാൽ ഇപ്പോൾ നാട്ടുകാരേ അതിലും ഞടുക്കുന്നത് കൊലയുടെ കാരണമോ കൊലയാളികളേ കുറിച്ചുള്ള സൂചനകളോ ഇല്ല എന്നെതാണ്‌./ഷൈജൻ മക്കിയാട്/ വയനാട്/ഫ്രീലാൻസ് റിപോർട്ട്

ഇരുട്ടിൽ തപ്പി പോലീസ്, ഭയന്ന് നാട്ടുകാർ

ഈ ക്രൂര കൃത്യം നടത്തിയത് എന്തിനാകും. ഇതിനു പിന്നിൽ മന്ത്രവാദം എന്നും നവ ദമ്പതിമാരുടെ രക്തത്തിനായി പൈശാചിക ആരാധനക്കാർ കൊന്നു എന്നുവരെ വൻ പ്രചരണം. കാരണം ഇതാണ്‌..മോഷണം അല്ല ലക്ഷ്യം. ഇവർക്ക് ആരോടും മുൻ വൈരാഗ്യം ഇത്ര കടുത്ത കൃത്യത്തിലേക്ക് നയിക്കാൻ ഇല്ല. സാമ്പത്തികമായി വളരെ ദരിദ്രമായ കുടുംബം. വളരെ പ്ളാൻ ചെയ്ത ഓപ്പറേഷൻ. പോലീസിനു പോലും തരി തെളിവും നല്കിയില്ല. ജനങ്ങൾക്കിടയിൽ ദുരൂഹതകൾ പടരാൻ കാരണം വയനാട്ടിൽ ശക്തമായ മന്ത്രവാദവും അതിന്റെ അന്തർ സംസ്ഥാന കണ്ണികളും ആണ്‌. രക്ത രൂക്ഷിതമായ കൊല. ചോര പരമാധി പുറത്തേക്ക് ഒഴുക്കുവാൻ ഉമ്മറിന്റെയും ഫാത്തിമയുടേയും കഴുത്തും തലയും ഭീകരമായി വെട്ടി മുറിച്ചിരിക്കുന്നു.

രണ്ടു മൃതദേഹങ്ങളുടെയും ഇൻക്വസ്റ്റ് നടപടികൾ ആറു മണിക്കൂറെടുത്ത് വൈകിട്ട് അഞ്ചുമണിയോടെയാണ് പൂർത്തിയാക്കിയത്. വിരലടയാള, ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.6 മണിക്കൂർ ഇങ്ക്വസ്റ്റ് നടത്താൻ തന്നെ കാരണം പഴുതുകളും തെളിവും പരമാവധി ലഭിക്കാനായിരുന്നു. വീട്ടിനുള്ളിൽ നിന്നോ കൊല നടന്ന മുറിക്കുള്ളിൽനിന്നോ മാരകായുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.ദമ്പതികൾ ഉറക്കത്തിൽ തന്നെ മരിക്കുകയായിരുന്നു എന്ന് കരുതുന്നു. ഒന്നിലധികം ആളുകൾ പങ്കെടുത്തിട്ടുണ്ടാകണം. ആദ്യ വെട്ടിൽ തന്നെ ഇരുവരും അബോധാവസ്ഥയിൽ ആയതാകാം കരച്ചിൽ പോലും പുറത്ത് കേൾക്കാതെ പോയത്. തൊട്ട് സമീപത്ത് തന്നെ വീടുണ്ട്.

ആദ്യം കണ്ടത് ഉമ്മറിന്റെ മാതാവ് ആയിഷ ബോധം കെട്ട് വീണു. രാവിലെ എട്ടരയോടെ റോഡിന് എതിർവശത്തു തന്നെയുള്ള തറവാടായ വാഴയിൽ വീട്ടിലേക്കെത്തിയ മാതാവ് ആയിഷയാണ് ഇളയമകൻ ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും മൃതദേഹം ആദ്യം കണ്ടത്. മുനീർ വിദേശത്തായതിനാൽ രാത്രിയിൽ മുനീറിന്റെ ഭാര്യയ്ക്കു കൂട്ടുകിടക്കാൻ പോയതായിരുന്നു ആയിഷ. ആയിഷയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽക്കാരും ബന്ധുക്കളും ഓടിയെത്തി. മകന്റെയും മരുമകളുടെയും മൃതദേഹങ്ങൾ കണ്ട ആ മാതാവ് പിന്നീട് ബോധരഹിതയായി നിലത്തുവീണു.

കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഉമ്മറിന്റെ മൃതദേഹം. തൊട്ടടുത്തു തന്നെ മലർന്നു കിടക്കുന്ന നിലയിൽ ഫാത്തിമയുടെ മൃതദേഹവും കണ്ടെത്തി. വീടിന്റെ വരാന്തയിലുള്ള പ്രധാന വാതിൽ അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുറന്നുകിടന്ന അടുക്കളവാതിലിലൂടെയാണ് ആയിഷ അകത്തുകയറിയത്. ബലമില്ലാത്ത അടുക്കളവാതിൽ തള്ളിത്തുറന്നാണ്‌ കൊലയാളികൾ ഉള്ളിൽ വന്നത്.

കൊലയാളി ഉള്ളിൽ കയറിയതു മുതൽ മുളക് പൊടി വിതറാൻ തുടങ്ങിയിരുന്നു. മുളക് പൊടി ദമ്പതിമാരുടെ മൃതദേഹം വരെ നീണ്ടു. ഇത് പോലീസ് നായയേ വഴി തെറ്റിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ്‌.പൊലീസ് നായയെ വഴിതിരിച്ചുവിടാനും മുളകുപൊടി ഉപയോഗിക്കാം. മണം പിടിച്ചെത്തിയ പൊലീസ് നായ മുളകുപൊടി വിതറിയ ഭാഗത്തേക്കു വന്നതുമില്ല. വീടിനു താഴെയുള്ള റോഡിൽനിന്നു സമീപത്തെ കവല വരെ ഓടിയ നായ തൊട്ടടുത്തുള്ള അങ്കണവാടിയുടെ മുൻപിലെ കലുങ്കിനടുത്തുനിന്നു തിരികെ വന്നു. ഇതോടെ പോലീസ് നായയും പരാജയം സമ്മതിച്ചു..കൊലയാളിയുടെ ബുദ്ധി വിജയിച്ചു.

മോഷണമല്ലെന്നും വൈരാഗ്യം അല്ലെന്നും പോലീസ്. പിന്നെ എന്താണ്‌..അറിയില്ലെന്നും പോലീസ്

മോഷണമാണു കൊലയ്ക്കു കാരണമെങ്കിൽ ഉമ്മർ ധരിച്ചിരുന്ന ജൂബയുടെ പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും ഫാത്തിമയുടെ കമ്മലും മോതിരവും കൊലയാളി എടുക്കാഞ്ഞതെന്തുകൊണ്ട്?നാട്ടിൽ ആരോടും പ്രശ്നത്തിനു പോകാത്തവരാണ് ഉമ്മറും കുടുംബവുമെന്നു നാട്ടുകാർ പറയുന്നു. ആരോടും വ്യക്തിവൈരാഗ്യമുണ്ടാകാൻ വഴിയില്ല. മറ്റെന്താവും കൊലയ്ക്കു പ്രേരണ?

മൽപിടിത്തം ഉണ്ടായില്ല, ഉറക്കത്തിൽ മരണവും

കൊലയാളി അടുക്കള വാതി തുറക്കുന്നു. മെല്ലെ ദമ്പതിമാരുടെ ബഡ് റൂമിലേക്ക്..അവിടെ കടന്നതും ഉടൻ ഇരുവരെയും കണ്ണ്‌ പോലും തുറക്കും മുമ്പ് വെട്ടുന്നു. ആദ്യ വെട്ട് തന്നെ കഴുത്തിനോ തലക്കോ ആയതിനാൽ അവർ അതോടെ അബോധാവസ്ഥയിലേക്കും മരണത്തിലേക്കും .

ഉമ്മറും ഫാത്തിമയും കിടന്നിരുന്ന മുറിയുടെ വാതി തകർത്തില്ല

ഇവിടെയും ദുരൂഹതകൾ..ദമ്പതിമാർ കിടന്ന മുറിയുടെ വാതിൽ തകർത്തില്ല. ഒരു കേടും ഇല്ല. ഈ വാതിൽ നല്ല ഉറപ്പുള്ളതാണ്‌. ചിലപ്പോൾ ദമ്പതിമാർ ഉറങ്ങിയത് വാതിൽ പൂട്ടാതെ ആവാം. അങ്ങിനെയാണേൽ കൊലയാളിക്ക് എളുപ്പം ഉള്ളിൽ കടക്കാം. ഇനി കൊലയാളി വീട്ടിൽ കടന്നത് അറിഞ്ഞ് ഇവർ ബഡ് റൂം വാതിൽ തുറന്നപ്പോൾ കൊലയാളി ഉള്ളിൽ കടന്നതാണോ? അതിനുള്ള സാധ്യത കുറവെന്ന് പോലീസ്. കാരണം പിടുത്തം നടന്നിട്ടില്ല,. ശബ്ദം പുറത്തുവന്നിട്ടില്ല. അടുത്തെല്ലാം വീടുകൾ സജീവം. തൊട്ട് തൊട്ട് വീടുകൾ പുറത്ത് രാത്രിയിലും സജീവമായ റോഡ്

തലയ്ക്കും കഴുത്തിനും ആഴത്തിൽ വെട്ടേറ്റാണു രണ്ടു പേരുടെയും മരണമെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഉമ്മറിന്റെ തലയിൽ ആഴത്തിലുള്ള മൂന്നു വെട്ടുകളേറ്റു. ഫാത്തിമയുടെ കഴുത്തിനു പിൻഭാഗത്തും തലയിലും വെട്ടേറ്റു. മുറിയിൽ രക്തം തളംകെട്ടിക്കിടക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കിടക്കയും പുതപ്പും രക്തത്തിൽ നനഞ്ഞു കുതിർന്ന നിലയിലായിരുന്നു. രക്തം വാർന്നാവാം മരണമെന്നാണു സംശയം. അടുക്കള വാതിലിനു സമീപം കണ്ടെത്തിയ മുളകുപൊടി മൃതദേഹങ്ങൾ കിടന്ന മുറിക്കുള്ളിലും കണ്ടെത്തി.

Related posts

ഡോ.ജോൺസൺ വി.ഇടിക്കുള ന്യൂനപക്ഷ സമിതി അദ്ധ്യക്ഷൻ

subeditor

നോട്ട്പിൻ വലിക്കൽ, ഏറ്റവും വലിയ അഴിമതി, മോദിക്ക് മാപ്പില്ല

subeditor

മലങ്കര സഭയിലെ ലൈംഗീക പീഢനം: 5 വൈദീകരല്ല 8 വൈദീകർ അവളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു,മെത്രാന്റെ സിക്രട്ടറി അച്ചനും കൂട്ടത്തിൽ

subeditor

പാക്കിസ്ഥാൻ ഇന്ത്യൻ ജവാനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി

subeditor

കുണ്ടറ പീഢനം, അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും

നേരറിയാനും കുറ്റക്കാരേ വിലങ്ങ് വയ്ക്കാനും പൂങ്കുഴലി ഐ.പി.എസ് വരുന്നു

subeditor

ആര്‍.എസ്.എസുകാരെല്ലാം സസ്യാഹാരം കഴിക്കുന്നവരാണോ? പിണറായി വിജയന്‍

subeditor

ഓൺലൈനിൽ റിക്കാർഡുകൾ വാരികൂട്ടിയ വാർത്ത.1.25ലക്ഷം ഷേറിങ്ങ്.13ലക്ഷം റീച്ച്, അരലക്ഷം ലൈക്ക്

subeditor

ശബരിമല അക്രമം, സി.പി.ഐയിൽ കൂട്ടരാജി, അണികളുടെ പ്രതികാരം വോട്ടിൽ പ്രതിഫലിക്കുമോ

subeditor

കണ്ണൂരിൽ ജയിലിലടച്ച ദളിത് യുവതികളെ രാഹുൽ വിളിച്ച് ആശ്വസിപ്പിച്ചു

subeditor

കാശ്മീർ സ്വാതന്ത്ര്യം നേടും; ഇന്ത്യൻ പട്ടാളത്തിന്‌ കാശ്മീരികളെ കൊന്നൊടുക്കാനാവില്ല- പാക്കിസ്ഥാൻ മുന്നറിയിപ്പ്

subeditor

ജയലളിത വീട്ടിലേക്ക്, രോഗം മുക്തി നേടി

subeditor

സുകുമാരേ കുറുപ്പേ..മരിച്ചില്ലെങ്കിൽ തിരികെ വരൂ..ചാക്കോയുടെ ഭാര്യ പൂർണ്ണമായി ക്ഷമിച്ചിരിക്കുന്നു

subeditor

ശരണം നിരോധിച്ചവരുടെ ആയുസ് 5വർഷം മാത്രം, വൻ മുന്നറിയിപ്പുമായി പന്തളം കൊട്ടാരം, എല്ലാ ക്ഷേത്രങ്ങളും മോചിപ്പിക്കാൻ ആഹ്വാനം

subeditor

പ്രകോപനവുമായി പാക്കിസ്ഥാൻ വീണ്ടും, ചാരന്മാരെന്ന് ആരോപിച്ച് 3 ഇന്ത്യക്കാരേ പിടികൂടി

subeditor

ഫാ. ഉഴുന്നാൽ ജന്മനാട്ടിൽ…വീട്ടിലുറങ്ങാലും നാട്ടുകാരുടെ സ്നേഹം വാങ്ങാനും

ട്രംപിനെതിരെ ലോകത്തി​െൻറ വിവിധയിടങ്ങളിൽ സ്ത്രീകളുടെ ​പ്രതിഷേധം

subeditor

കേസിൽ മേലുദ്യോഗസ്ഥർ ഇടപെടുമ്പോൾ എഴുതി തരാൻ പറയാനുള്ള ചങ്കൂറ്റം പോലീസുകാർക്ക് വേണം

subeditor