മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ, അശ്ലീല ചുവച്ചേര്‍ത്ത കമെന്റ്; കിടിലം മറുപടി നല്‍കി പാര്‍വതി

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് മമ്മൂട്ടിയെ നായകനാക്കി അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട റിലീസ് ചെയ്തത്. ഗംഭീര സിനിമയാണ് ഉള്ള റിവ്യൂ ഇട്ട മാല പാര്‍വതിയുടെ പോസ്റ്റില്‍ ആണ് രാജു പാലതായി എന്ന യുവാവ് ദ്വയാര്‍ത്ഥം വരുന്ന കമന്റ് ഇട്ടത്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്നാണ് യുവാവ് പോസ്റ്റില്‍ കമന്റായി നല്‍കിയത്.

17 മിനിറ്റിന് ശേഷം ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട പാര്‍വതി കൃത്യ മറുപടി തന്നെ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. ‘കുറെ നാളായി താങ്കള്‍ ഇങ്ങനെ തന്നെയാണല്ലോ? Block ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്റെ പോസ്റ്റ് കണ്ടതാണല്ലോ, അത് വ്യക്തവും ആണ്. മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി സ്വയം മനസിലായില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വ്യക്തമാണ്’ എന്നായിരുന്നു പാര്‍വതിയുടെ മറുപടി.

തുടര്‍ന്ന് യുവാവിന്റെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് മറ്റൊരു പോസ്റ്റ് ഇടാനും മാല പാര്‍വതി മറന്നില്ല. പോസ്റ്റ് ഇങ്ങനെ ആയിരുന്നു, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ഉണ്ട’ എന്ന ചിത്രം ഇന്നലെ കണ്ടു. ഗംഭീര സിനിമ. ഗൗരവമുള്ള സിനിമ. പൊളിറ്റിക്കലായത് കൊണ്ടും ആരും പറയാത്ത രാഷ്ട്രീയം പച്ചയ്ക്ക് പറഞ്ഞിരിക്കുന്നത് കൊണ്ടും ഈ സിനിമ സ്‌പെഷ്യലാണ്. എന്നാല്‍ ഞാനിട്ട പോസ്റ്റിന്റെ താഴെ വന്ന കമന്റ് ഒന്ന് നോക്കിക്കേ, രണ്ട് അര്‍ത്ഥത്തില്‍ എടുക്കാവുന്ന ഒരു ചോദ്യം? മാന്യതയുടെ മുഖം മൂടി അണിഞ്ഞ്, എവിടെ വേണമെങ്കിലും കോമഡി എന്ന പേരില്‍ തെറി തള്ളി കയറ്റുന്നതിന്റെ ഉദാഹരണം നോക്കിക്കേ. ഇതായിരുന്നു പോസ്റ്റില്‍ മാല പാര്‍വതി കുറിച്ചത്. തുടര്‍ന്ന് യുവാവ് കമന്റ് ഡെലീറ്റ് ചെയ്യുകയും പോസ്റ്റില്‍ ക്ഷമ ചോദിക്കുകയും ചെയ്തു.