മലബാർ ഗോൾഡിൽ സൂക്ഷിക്കാൻ ഏല്പ്പിച്ച 6കിലോ സ്വർണ്ണം കാണാതായി,കവർന്നത് സൂക്ഷിപ്പുകാരൻ തന്നെ

കൊല്ലം: മലബാർ ഗോൾഡിൽ സ്വർണ്ണം സൂക്ഷിക്കാൻ നല്കിയ ഉടമയുടെ 6കിലോ സ്വർണ്ണം കാണാതായി. രവിപിള്ളയുടെ ആർ പി മാളിൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡിലാണ്‌ സംഭവം. ജ്വല്ലറിയിൽ സ്വർണ്ണം സൂക്ഷിക്കുന്ന പദ്ധതി പ്രകാരം കസ്റ്റമർമാരുടെ കിലോ കണക്കിന്‌ സ്വർണ്ണം ലോക്കറുകളിൽ ഉണ്ട്. ഇത്തരത്തിൽ സൂക്ഷിക്കാൻ ഏല്പ്പിച്ച ഉടമകൾ അത് തിരികെ വാങ്ങാൻ ചെന്നപ്പോഴായിരുന്നു സ്വർണ്ണം ലോക്കറിൽ നിന്നും എടുക്കാൻ പോയ സെയിൽസ് മാനേജർ ജോർജ് തോമസ് (45) പോയ വഴി മുങ്ങിയത്. 6 മാസം മുമ്പായിരുന്നു ഈ സ്വർണ്ണം ഇവിടെ സൂക്ഷിക്കാൻ നല്കിയത്.

കണ്ണൂർ ഉളിക്കലിനടുത്തുള്ള വയത്തൂരിലാണ്‌ ജോർജിന്റെ വീട്. ഭാര്യ ഇറ്റലിയിൽ നേഴ്സും. വയത്തൂരിലെ തൊമ്മിക്കാട്ടിൽ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇദ്ദേഹത്തിന്റെ അച്ഛനെ ശനിയാഴ്ചയും ഭാര്യയെ ഞായറാഴ്ചയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കാണാതായശേഷം ആരുമായും ജോർജ്ജ് ബന്ധപ്പെട്ടിട്ടില്ല. സ്വർണ്ണം അടിച്ചുമാറ്റിയ ജോർജ് ഭാര്യയുടെ അടുത്തേക്ക് ഇറ്റലിക്ക് കടക്കാനു സാധ്യതയും പോലീസ് കാണുന്നുണ്ട്.  ജോർജ് തന്നെയാണ്‌ ഷോപ്പിൽ ഇത്തരത്തിൽ എത്തുന്ന സ്വർണ്ണം സൂക്ഷിക്കുന്നതും ലോക്കറിൽ വയ്ക്കാൻ പോകുന്നതും. ആയതിന്റെ കണക്കുകൾ സൂക്ഷിക്കുന്നതും ഇയാൾ തന്നെ. അതിനാൽ മോഷണം നറ്റത്താൻ എളുപ്പമായി. 4മുതൽ 6 മാസം കൊണ്ടായിരിക്കണം ഇത്രയും സ്വർണ്ണം ഇയാൾ കൊണ്ടുപോയത്. രണ്ട് കോടി രൂപയുടെ മൂല്യമുള്ള സ്വർണ്ണാഭരണങ്ങൾ പലപ്പോഴായിട്ടാണ് ഇയാൾ കടത്തിയതെന്നാണ് റിപോർട്ടുകൾ.വെള്ളിയാഴ്ച ദിവസം ലോക്കറിൽ വച്ചിരുന്ന സ്വർണം തിരികെ എടുക്കാൻ ഉടമസ്ഥനെത്തിയപ്പോഴാണ് ഷോപ്പിലെ സ്വർണം കളവ് പോയ വിവരം അറിയുന്നത്. ലോക്കറിലെ സ്വർണ്ണാഭരണങ്ങളുടെ വിവരം സൂക്ഷിക്കുന്നതും ജോർജ് തന്നെയാണ്. ഉടമസ്ഥരെ ഷോപ്പിൽ ഇരുത്തിയ ശേഷം ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇദ്ദേഹത്തെപ്പറ്റി പിന്നീട് വിവരമൊന്നുമില്ല.
ജോർജ് തോമസിന്റെ കാറും ഫോണും പേഴ്‌സും സ്ഥാപനത്തിൽ തന്നെയുണ്ട്.

തുടർന്ന് സ്വർണം വച്ചിരുന്ന ലോക്കർ തുറന്നപ്പോൾ സ്വർണം കാണുന്നില്ല. ഇതോടെ ശനിയാഴ്ച രാവിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജൂവലറി മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജോർജ് തോമസിന്റെ കാറും ഫോണും പേഴ്‌സും സ്ഥാപനത്തിൽ തന്നെയുണ്ട്. തുടർന്ന് സ്വർണം വച്ചിരുന്ന ലോക്കർ തുറന്നപ്പോൾ സ്വർണം കാണുന്നില്ല. ഇതോടെ ശനിയാഴ്ച രാവിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വെട്ടിപ്പ്  ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജൂവലറി മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജോർജിനൊപ്പം സി.സി.ടി.വിയിൽ ഒരു സ്ത്രീയേയും പതിഞ്ഞിട്ടുണ്ട്. വലരെ ആസൂത്രിതമായ മുങ്ങൽ ആയതിനാൽ മൊബൈൽ ഫോൺ ലൊക്കേഷൻ പോലും കണ്ടുപിടിക്കാൻ ആകുന്നില്ല. കാരണം മൊബൈൽ ഫോൺ കടയിൽ വയ്ച്ച് പോവുകയായിരുന്നു. ബന്ധുക്കളേയും ജോർജ് വിളിക്കുന്നില്ല. വിവരം പുറത്തുവന്നതോടെ ലോക്കറിൽ സ്വർണ്ണം വയ്ച്ച് കസ്റ്റമേഴ്സിൽ ആശങ്ക ഉണ്ടായിട്ടുണ്ട്.

 

 

Top