വിവാഹ മോചനത്തിന്റെ തലേദിവസം നടന്നത് അതൊക്കെയായിരുന്നു; താരസുന്ദരി പറയുന്നു

താര വിവാഹങ്ങളും വിവാഹ മോചനങ്ങളും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തരത്തില്‍ സിനിമ മേഖലയില്‍ ചര്‍ച്ച ആയ ഒരു വിവാഹ മോചനമായിരുന്നു നടി മലൈക അറോറയും നടന്‍ അര്‍ബ്ബാസ് ഖാനും തമ്മിലുള്ള വിവാഹവും വിവാഹ മോചനവും. വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിന്റെ കാര്യം ഇരുവരും തുറന്ന് പറയാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ കരീനയുടെ റേഡിയോ ഷോയില്‍ വിവാഹ മോചനത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മലൈക അറോറ. വിവാഹമോചനത്തിന്റെ തലേ രാത്രിയില്‍ പോലും എടുത്ത തീരുമാനത്തെക്കുറിച്ച് വീണ്ടും ആലോചിക്കാനാണ് കുടുംബാംഗങ്ങള്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് മലൈക പറയുന്നു.

‘വിവാഹ മോചനം പോലുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്‌ബോള്‍ എല്ലാവരുടെയും ആദ്യത്തെ പ്രതികരണം ‘ചെയ്യരുത്’ എന്നായിരിക്കും. ഒരാളും ഇത്തരം ഒരു തീരുമാനവുമായി മുന്നോട്ടുപോകാന്‍ പ്രോത്സാഹനം തരില്ല. ഞാനും അതേ അവസ്ഥയിലൂടെയാണ് കടന്നുപോയത്’ മലൈക പറഞ്ഞു.

Loading...

‘ഞാന്‍ വിവാഹമോചനം നേടുന്നതിന്റെ തലേ രാത്രിയില്‍ പോലും എന്റെ കുടുംബം എനിക്കൊപ്പമിരുന്ന് തീരുമാനം ഉറപ്പാണോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ 100 ശതമാനം ഉറച്ചുനില്‍ക്കുന്നു എന്ന് ബോധ്യമായതോടെ അവര്‍ എനിക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. ‘ വിവാഹമോചനം എന്നത് ജീവിതത്തിലെ മറ്റ് തീരുമാനങ്ങള്‍ പോലെ എളുപ്പം എടുക്കാവുന്നതല്ല. അര്‍ബ്ബാസുമൊന്നിച്ചിരുന്ന് എല്ലാ നല്ല വശങ്ങളും പാളിച്ചകളും ചര്‍ച്ചചെയ്തതിന് ശേഷമായിരുന്നു വേര്‍പിരിയല്‍ തീരുമാനം.- മലൈക കൂട്ടിച്ചേര്‍ത്തു. നടന്‍ അര്‍ജ്ജുന്‍ കപൂറുമായി പ്രണയത്തിലാണ് ഇപ്പോള്‍ താരം