ഉൾക്കാട്ടിൽ കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതർ; തിരികെ എത്തിയ്‌ക്കാനുള്ള ശ്രമം തുടരുന്നു

മലമ്പുഴ വനമേഖലയിൽ വഴി തെറ്റി ഉൾക്കാട്ടിൽ കുടുങ്ങിയ പോലീസ് സംഘം സുരക്ഷിതരെന്ന് പോലീസ്. കാട്ടിൽ കുടുങ്ങിയ സംഘവുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്തി തിരകെയെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി വാളയാറിൽ നിന്നുള്ള എട്ടംഗസംഘം വനമേഖലയിലേക്ക് പുറപ്പെട്ടു. സംഘം ഇന്നലെ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളിൽ തുടരുകയാണ്. താഴെ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാലേ തിരിച്ചിറങ്ങൂവെന്നും പൊലീസ് സംഘം അറിയിച്ചു.

ഇന്നലെ വൈകിട്ട് കനത്ത മഴയെ തുടർന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അംഗ സംഘം ഉൾ വനത്തിൽ കുടുങ്ങിയത്. മലബാർ സിമന്റ്‌സിന്റെ ഖനിയുടെ 8 കിലോമീറ്റർ അകലെയുള്ള മലയിലെ പാറയിലാണ് പൊലീസ് സംഘം തുടരുന്നത്. പാലക്കാട് നാർകോട്ടിക് സെൽ ഡിവൈഎസ്പി സി ഡി ശ്രീനിവാസൻ, മലമ്പുഴ സിഐ സുനിൽകൃഷ്ണൻ, വാളയാർ എസ്‌ഐ രാജേഷ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, നാല് തണ്ടർബോൾട്ട് സേന അംഗങ്ങൾ ഉൾപ്പെടെ 14 ഉദ്യോഗസ്ഥരാണ് വനത്തിലുള്ളത്.

Loading...

ആന, പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥർ അകപ്പെട്ടിരിക്കുന്നത്. ലഹരി വസ്തുക്കൾ പിടികൂടാൻ തൃശൂർ റേഞ്ച് ഐജിയുടെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ പരിശോധനക്ക് കാട് കയറിയത്. കഞ്ചിക്കോട് ഇറങ്ങിയ 17 കാട്ടാനകളുടെ കൂട്ടം ഈ മേഖലയിലുള്ളതിനാൽ ജാഗ്രതയിലാണ് പോലീസ്. പാറപ്പെട്ടി വനത്തിലാണ് തെരച്ചിൽ.