മ​ല​ങ്ക​ര ഡാം ​ഷ​ട്ട​റു​ക​ള്‍ തി​ങ്ക​ളാ​ഴ്ച തു​റ​ക്കും; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

കൊ​ച്ചി: തി​ങ്ക​ളാ​ഴ്ച മ​ല​ങ്ക​ര ഡാ​മി​ലെ സ്പി​ല്‍ വേ ​ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ജ​ല​നി​ര​പ്പ് താ​ഴ്ത്തി ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി. രാ​വി​ലെ പ​ത്ത് മ​ണി​ക്ക് നാ​ല്‍​പ്പ​ത് സെ​ന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​യി​രി​ക്കും ഉ​യ​ര്‍​ത്ത​ക​യെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

23.73 ക്യു​മെ​ക്സ് ജ​ലം അ​ധി​ക​മാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ/​മൂ​വാ​റ്റു​പു​ഴ പു​ഴ​ക​ളു​ടെ ഇ​രു​തീ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​താ​ണെ​ന്ന് എം​വി​ഐ​പി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Loading...

അതേസമയം തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​തി​തീ​വ്ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​തി​തീ​വ്ര​ന്യൂ​ന​മ​ര്‍​ദം അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ ചു​ഴ​ലി​ക്കാ​റ്റാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തേ​തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ലെ ഒമ്പ​ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ന്യൂ​ന​മ​ര്‍​ദ​മേ​ഖ​ല മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തീ​ര​ത്തേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റി​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നു​മു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക്ക​ണ്ട് കേ​ര​ള തീ​ര​ത്തു​നി​ന്നു ക​ട​ലി​ല്‍ പോ​കു​ന്ന​ത് നി​രോ​ധി​ച്ചു.