കുംമ്പസാര കൂട്ടിൽ ഇരിക്കുന്ന പുരോഹിതരേ ഞങ്ങൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഭയമാണ്. കുംമ്പസാരം എന്നു കേൾക്കുമ്പോഴേ ഭയം കൂടി വരുന്നു. ഞങ്ങൾക്ക് പാപങ്ങൾ ഏറ്റു പറയാൻ വൈദീകരോട് ഭയമാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന സത്യവും സംഭവങ്ങളും പുറത്തുവരുന്നു. കുംമ്പസാരിക്കാൻ കന്യാസ്ത്രീകളേ തരിക. സ്ത്രീകൾ നടത്തിയ സമരത്തിലേ പ്ളക്കാർഡും മറ്റും ഈ ചിത്രത്തിൽ കാണുക. ഈ സ്ത്രീകൾ കൂദാശ വിരുദ്ധരല്ല, അന്യ മതക്കാരല്ല. കുംബസാരിച്ച് കുർബാന കൈക്കൊള്ളുന്ന സത്യ ക്രിസ്ത്യാനികൾ. അവർ ഇങ്ങിനെ പ്ളക്കാർഡ് ഉയർത്തി ഇരിക്കാൻ കാരണം ഉണ്ട്. കുംബസാര രഹസ്യം വയ്ച്ച് യുവതിയേ 8വൈദീകർ ബലാൽസംഗം ചെയ്തു. കോട്ടയത്ത് 2വർഷം പ്രവാസിയുടെ ഭാര്യയുമായി വികാരി ബന്ധപ്പെട്ടു. കുംമ്പസാരത്തിൽ അനാശാസ്യം തുറന്നു പറഞ്ഞ സ്ത്രീയേ വൈദീകൻ ഉപയോഗിച്ചു. ഭർത്താവിന്റെ ദുശീലം പറഞ്ഞ വീട്ടമ്മയേ വൈദീകൻ പാട്ടിലാക്കി. വീട്ടു വിഷയങ്ങൾ കുംബസാരത്തിൽ പറഞ്ഞാൽ അവരെ ലൈംഗീകമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നു. പരാതികൾക്ക് നടപടിയില്ല..കുംബസാര ചതി തുടരുന്നതിനാൽ പൊറുതി മുട്ടിയാണ് സ്ത്രീകൾ പ്ളക്കാർഡ് എടുത്ത് ഇറങ്ങിയത്. കഴിഞ്ഞ വർഷം കർദിനാളുടെ വസതിക്ക് മുന്നിൽ സ്ത്രീകൾ സമരം ചെയ്തിരുന്നു..വൈദീകർ സ്ത്രീകളേ കുംമ്പസാരിപ്പിക്കുന്നത് നിരോധിക്കാൻ ആവശ്യപ്പെട്ട്.
സ്ത്രീകളുടെ ഈ ആവശ്യവുമായി വാടസ്പ്പിലും സോഷ്യൽ മീഡിയയിലും നടക്കുന്ന പ്രചരണം ഇങ്ങിനെയാണ്.
ഒരു മനുഷ്യന്‍ ഒരു തെറ്റ് ചെയ്തിട്ട്, അത് മറ്റൊരു മനുഷ്യനോട് രഹസ്യമായി പറഞ്ഞാല്‍ ആ തെറ്റ് തെറ്റല്ലാതായി മാറുമെങ്കില്‍, നമുക്കെന്തിന് നിയമസംവിധാനങ്ങള്‍? എന്തിന് കോടതി? തെറ്റിന്‍റെ ഗൗരവം അനുസരിച്ച്, നിയമപരമായിട്ടുള്ള ശിക്ഷ വാങ്ങണം. അതാണ് സംസ്കാരമുള്ള ഒരു സമൂഹത്തിനാവശ്യം. സ്വന്തം വീട്ടില്‍ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അതില്‍ കുറച്ചെങ്കിലുംപശ്ചാത്താപമുണ്ടെങ്കില്‍ , അത് വീട്ടിലുള്ളവരോട് ഏറ്റുപറഞ്ഞ്, ഇനിയിതാവര്‍ത്തിക്കില്ല എന്ന് പറഞ്ഞാല്‍ അതിനല്ലേ കൂടുതല്‍ ആത്മാര്‍ത്ഥത? അവിടെയല്ലേ സ്നേഹവും, ധാരണയും? സുഹൃത്തുക്കളോടും, അയല്‍ക്കാരോടും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരോട് ചെന്ന് ഏറ്റുപറഞ്ഞുകൊണ്ട് രമ്യപ്പെടുക. കൂടുതല്‍ ഗൌരവമേറിയ വിഷയങ്ങളാണെങ്കില്‍, നിയമസംവിധാനങ്ങളുടെ സഹായം തേടുക. ഇതതൊന്നുമല്ല. എവിടുന്നോ വന്ന, ഒരു മനുഷ്യനോട് ചെന്ന് തനിക്ക് സംഭവിച്ച അബദ്ധങ്ങള്‍ പറഞ്ഞുപിടിപ്പിക്കുക. പിന്നീട് അയ്യാളുടെ ചൊല്‍പ്പടിയില്‍/ഭീഷണിയില്‍ ജീവിക്കുക. എന്തൊരു ആചാരം! എന്തൊരു കീഴ്വഴക്കം!
ഇത് വിശ്വാസങ്ങള്‍ വൃണപ്പെടാനുള്ള ഒരു കുറിപ്പല്ല. മാറേണ്ടത് കാലാനുസൃതമായി മാറണം. അങ്ങിനെ മാറി തന്നെയാണ് മനുഷ്യന്‍ ഇവിടംവരെ എത്തിയത്. വിശ്വാസങ്ങള്‍ വിശ്വാസങ്ങളായി തുടരട്ടെ. പക്ഷെ, ഗോത്രവര്‍ഗ്ഗ അനുഷ്ഠാനങ്ങളും, അനാചാരങ്ങളും, അത് മനുഷ്യനെ പിന്നോട്ടടിക്കുകയോ, സമൂഹത്തിന്‍റെ സുരക്ഷിതമായ ചുറ്റുപാടിന് തടസ്സമുണ്ടാക്കുകയോ ചെയ്‌താല്‍, അത് വലിച്ചെറിയണം. എന്നാലേ പരിഷ്കൃത സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന ബോധ്യം നമുക്ക് സ്വയം ഉണ്ടാവൂ.
കത്തോലിക്കാ വിശ്വാസം അനുസരിച്ച് ബൈബിളില്‍ യേശു പഠിപ്പിക്കുന്നത് ഇങ്ങനെ:
“ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോട് ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു.” [ ലൂക്കാ, 11:4]”മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.” [മത്തായി, 6:14]അതായത് ദൈവത്തോട് പാപങ്ങള്‍ നേരിട്ട് പറയാം, അതിന് ഒരു ഇടനിലക്കാരന്റ്റെ ആവശ്യം ഇല്ല എന്ന് യേശുതന്നെ വ്യക്തമാക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ പുരോഹിതരുടെ അടുത്ത് പോയി പാപങ്ങള്‍ പറഞ്ഞ് കുമ്പസാരിക്കാന്‍ എന്തുകൊണ്ട് യേശു പറഞ്ഞില്ല?
പിന്നെ കുമ്പസാരം എന്ന കുദാശ കത്തോലിക്കാ സഭയില്‍ ഒരു നിയമായി വരുന്നത് 13-ന്നാം നൂറ്റാണ്ടിലാണ്. 1215 നവംബര്‍ മാസം ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പ റോമില്‍ വിളിച്ചു കൂട്ടിയ നാലാമത്തെ ലാറ്റെറന്‍ കൗണ്‍സില്‍, കാനോന്‍ – 21:
“ഗുണദോഷവിവേചന പ്രായം എത്തിയ എല്ലാ ക്രിസ്ത്യാനികളും ആണ്ടില്‍ ഒരിക്കല്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുംബസാരിക്കുകയും, കുര്‍ബാന കൈക്കൊള്ളുകയും വേണം” അന്ന് മുതലാണ് കുമ്പസാരം ഔദ്യോഗികമായി ഒരു കുദാശയായി അറിയപ്പെടാന്‍ തുടങ്ങിയത്.
അപ്പോള്‍ എന്റ്റെ ചോദ്യം ഇതാണ്:
കത്തോലിക്കാ സഭയില്‍ ആദ്യ 12 നൂറ്റാണ്ടുകളില്‍ വികാരിമാരോട് കുമ്പസാരിക്കാതെ മരിച്ചവര്‍ സ്വര്‍ഗത്തില്‍ പോകാതെ നേരെ പോയത് നരകത്തിലാണോ?എന്ത് കൊണ്ട് അത്രയും കാലം ഇങ്ങനെ ഒരു കുദാശ സഭയില്‍ ഉണ്ടായില്ല?അപ്പോള്‍ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാതെ സഭ എങ്ങനെ വിശുദ്ധരെ നാമകരണം ചെയ്തു?സഭയുടെ 1200 വര്‍ഷക്കാലം, കുഞ്ഞാടുകളുടെ പാപങ്ങള്‍ ദൈവം പൊറുത്തിരുന്നില്ലേ!?കുംബസാരിക്കാതെ കുര്‍ബാന സ്വീകരിക്കാമായിരുന്നോ?കുഞ്ഞാടുകള്‍ കുര്‍ബാന സ്വീകരിച്ചിരുന്നില്ലേ?കുഞ്ഞാടുകള്‍ ചെയ്യുന്ന പാപങ്ങള്‍ ദൈവത്തോട് നേരിട്ട് പറഞ്ഞിരുന്നു.
ഈ കുദാശകൊണ്ട് സഭയ്ക്കുണ്ടായ നേട്ടങ്ങള്‍:
കുമ്പസാരം വഴി കുഞ്ഞാടുകളെ മാനസീകമായി നിയന്ത്രിക്കുന്നതിന് സഭക്ക് സാധിച്ചു !മാനസീകമായി നിയന്ത്രണം ഉള്ള ഒരു ജനതയെ,ശാരീരികമായി നിയന്ത്രിക്കുക വളരെ എളുപ്പമാണ്!വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യഹൂദര്‍ യേശുവിന്റ്റെ അടുക്കല്‍ കൊണ്ടുവരുമ്പോള്‍, മുട്ട് കുത്തി നിന്റ്റെ പാപങ്ങള്‍ ഏറ്റു പറയുക ഞാന്‍ നിന്നെ കുംബസാരിപ്പിച്ച് പാപ മോക്ഷം തരാം എന്നല്ല യേശു പറയുന്നത്, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക, ഇനിമേല്‍ പാപം ചെയ്യരുത്” എന്ന് മാത്രമാണ് [ യോഹന്നാന്‍ 8:1-11]പാപങ്ങള്‍ ദൈവത്തോട് നേരിട്ട് ഏറ്റു പറയാനാണ് യേശു പഠിപ്പിച്ചത്, അല്ലെങ്കില്‍: “ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലെ, ഞങ്ങളുടെ തെറ്റുകളും ഞങ്ങളോട് ക്ഷമിക്കണമേ” എന്ന പ്രാര്‍ഥനക്ക് എന്ത് വില !? [മത്തായി, 6:12-15]
പാപങ്ങള്‍ പൊറുക്കുന്നവന്‍ ദൈവമാണെങ്കില്‍, അവിടെ ഒരു ഇടനിലക്കാരന്റ്റെ ആവശ്യമുണ്ടോ?
പാപിയായ കുഞ്ഞാടിന്റ്റെ പാപങ്ങള്‍ പൊറുക്കാന്‍, പാപം ചെയ്യാത്ത ഒരു പാതിരിയെ ദൈവം നിയോഗിച്ചിട്ടുണ്ടോ?
സഭയുടെ പാപങ്ങള്‍ ഇപ്പോഴും മൂടി വക്കുന്നില്ലേ?
കത്തോലിക്കാ സഭയില്‍ മാത്രം നിലനില്‍ക്കുന്ന ഒരു ഏര്‍പ്പാടാണ് കുമ്പസാരം. സമയം ഉള്ളപ്പോള്‍: കുമ്പസാരിക്കുന്നവരുടെ മാനസീകനില കുമ്പസാരിക്കാത്തവരേക്കാള്‍ കൂടുതലാണോ എന്ന് ചുറ്റും നോക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും: ദൈവഭയം എന്ന ചങ്ങലയില്‍ വിശ്വാസം എന്ന മതം നിങ്ങളെ ബന്ധിച്ചിരിക്കുകയാണ് എന്ന സത്യം.അല്ലെങ്കില്‍ നിങ്ങളില്‍ പാപമില്ലാത്തവര്‍ അവരെ കുമ്പസാരിപ്പിക്കട്ടെ!