മലപ്പുറത്ത് മരിച്ച 85 കാരന്റെ മരണകാരണം കൊവിഡ് അല്ല

മലപ്പുറം: മലപ്പുറം എടപ്പാളില്‍ മരിച്ച 85 വയസ്സുകാരന്റെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം. ഇയാള്‍ കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അവസാന ടെസ്റ്റും നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്നതുകൊണ്ട് തന്നെ ഇയാളുടെ മരണം കൊറോണ ബാധിച്ച് ആയിരുന്നോ എന്ന സംശയം ഉയര്‍ന്നിരുന്നു.

മൂന്ന് ദിവസം മുന്‍പാണ് കോവിഡ് പരിശോധനാ ഫലത്തില്‍ ഇദ്ദേഹത്തിന് നെഗറ്റീവ് ആണെന്ന് വ്യക്തമായത്.എങ്കിലും ഇയാള്‍ മറ്റ് പല അസുഖങ്ങളും ഉണ്ടായിരുന്നു. ഏപ്രില്‍ 3 നായിരുന്നു ആലപ്പുഴ എന്‍ഐവിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് കൊവിഡ് 19 ബാധ ഉണ്ടെന്ന സ്ഥിരീകരണം വന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 7, 10 തിയതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിക്കുകയും ചെയ്തു.

Loading...

എങ്കിലും മാര്‍ച്ച് 11 ന് രോഗിയെ തുടര്‍ നിരീക്ഷണത്തിനായി ഐസൊലേഷനില്‍ നിന്ന് സ്റ്റെപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആരോഗ്യനില വീണ്ടെടുത്ത ഇദ്ദേഹത്തിന് ഏപ്രില്‍ 16 ന് കഠിനമായ പനി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധന ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തിന് നിരവധി രോഗങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയും അദ്ദേഹം ഇന്ന് പുലര്‍ച്ചെ 4 മണിക്ക് മരിക്കുകയും ചെയ്തത്. ഏതായാലും വലിയൊരു സംശയത്തിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നു.