മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടി: മലപ്പുറത്ത് അമ്മയും പ്രതിയായ കാമുകനും പിടിയില്‍

മലപ്പുറം: മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനോടൊപ്പം ഒളിച്ചോടി പോയ അമ്മയും പ്രതിയായ കാമുകനും പിടിയില്‍. ഇവർ കഴിഞ്ഞ ഒരു വർഷമായി തമിഴനാട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മൂത്തമകളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു യുവതി. തനിക്കുണ്ടായ അനുഭവം അമ്മയോട് മകൾ പറഞ്ഞപ്പോള്‍ അച്ഛനോട് പറയരുതെന്നും, പറഞ്ഞാല്‍ ഞാന്‍ സുഭാഷിനോടൊപ്പം പോകുമെന്നു പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി.

Loading...

ഇരിമ്പിളിയം സ്വദേശി സുഭാഷാണ് കാമുകിയുടെ ഒമ്പത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ കാമുകനൊപ്പം യുവതി നാട് വിടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും, കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.