വിദേശത്തേയ്ക്ക് കടന്ന് ഒന്നിച്ച് ജീവിക്കാനായിരുന്നു പ്ലാന്‍; ഭര്‍ത്താവിനെ കൊന്നാല്‍ മാത്രമേ ഒപ്പം വരൂ എന്ന് സൗജത്താണ് നിര്‍ബന്ധം പിടിച്ചത്: ബഷീര്‍

മലപ്പുറം : താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയത് സവാദിന്റെ ഭാര്യ സൗജത്തിന്റെ നിര്ബന്ധത്തെത്തുടര്ന്നെന്നു പ്രതി ബഷീറിന്റെ മൊഴി. വിദേശത്തേക്കു കടന്ന് ഒരുമിച്ചു ജീവിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ സവാദ് കൊലപ്പെട്ടശേഷമേ ഒപ്പംവരുകയുള്ളൂവെന്ന സൗജത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കൊലനടത്തിയതെന്നും ബഷീര്‍ അന്വേഷണ സംഘത്തോടു പറഞ്ഞു.
വിദേശത്തേക്കുകടന്ന് ഒരുമിച്ചു ജീവിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ സവാദ് കൊലപ്പെട്ടശേഷമേ ഒപ്പംവരുകയുള്ളൂവെന്ന സൗജത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കൊലനടത്തിയതെന്നും ബഷീര്‍ അന്വേഷണ സംഘത്തോടു പറഞ്ഞു. എന്നാല്‍ കൊലപാതക ശ്രമത്തിനിടെ നിലവിളികേട്ട് സവാദിന്റെ മകള്‍ ഉണര്‍ന്നതോടെ പദ്ധതി പാളിയെന്നും മൊഴിയിലുണ്ട്. ഡിവൈഎസ്പി ബിജു ഭാസ്കറിന്റെ നേതൃത്വത്തിലാണ് ബഷീറിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഈ മാസം നാലിനു പുലര്‍ച്ചെയാണ് സവാദ് കൊല്ലപ്പെട്ടത്.