ഉച്ച ഭക്ഷണം കഴിക്കാൻ വരാത്ത ദേഷ്യത്തിനു ഉമ്മ ടി.വി റിമോട്ട് വാങ്ങിവയ്ച്ചു, മകൾ തൂങ്ങിമരിച്ചു

ടി.വിക്കും ഫോണിനും അടിമയാകുന്ന കുട്ടികളുടെ എണ്ണം പെരുകുമ്പോൾ ദുരന്തവും വരുന്നു.മലപ്പുറത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വരാത്ത ദേഷ്യത്തിന് മാതാവ് ടിവിയുടെ റിമോട്ട് വാങ്ങി വച്ച സംഭവത്തില്‍ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചു. സംഭവം മലപ്പുറം വടക്കാങ്ങരയില്‍. വടക്കാങ്ങര കുഴാപറമ്പില്‍ ഞായറാഴ്ച്ചയായ ഇന്നലെയാണ് സംഭവം. സ്‌കൂള്‍ അവധി ദിവസമായ ഇന്നലെ മകള്‍ രാവിലെ മുതല്‍ ടിവിക്ക് മുന്നിലായിരുന്നു. മഞ്ചേരിയിലുള്ള ഉമ്മയുടെ വീട്ടിലായിരുന്ന ഇവര്‍. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും മകള്‍ ടിവിക്ക് മുന്നില്‍നിന്നും വരാത്ത ദേഷ്യത്തിനാണ് മാതാവ് ടി.വിയുടെ റിമോര്‍ട്ട് വാങ്ങിവെച്ചത്.

മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന നടുവത്ത് കളത്തില്‍ നജ്മുദ്ദീന്റെ മകള്‍ നജ (13)യാണ് ഇത്തരത്തില്‍ മരിച്ചതെന്ന് ബന്ധുകള്‍ പറയുന്നു. റിമോര്‍ട്ട് വാങ്ങിവെച്ചപ്പോള്‍ മാതാവിനോട് ദേഷ്യപ്പെടുകയും പിന്നീട് തൂങ്ങിമരിക്കുകയുമായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിക്ക് ഒരനിയനുമുണ്ട്. സൗദിയില്‍ ജോലിചെയ്യുന്ന പിതാവ് ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തി.

കുട്ടിയുടെ മരണത്തിന്റെ ദു:ഖ സൂചകമായി ഇന്ന് സ്‌കൂളിന് അവധിപ്രഖ്യാപിച്ചു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കുഴാ പറമ്പ് മസ്ജിദ് റഹ്മാന്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം കാണാന്‍ വന്‍ജനാവലിയാണ് എത്തിയത്. സ്‌കൂളിലെ അധ്യാപകരും സുഹൃത്തുക്കളും വീട്ടിലെത്തി. സഹപാഠിയുടെ മരണം വിശ്വാസിക്കാനാവാത്ത അവസ്ഥയിലായിരുന്നു സഹപാഠികള്

Top