കുഞ്ഞലികുട്ടിക്ക് തകർപ്പൻ ജയം, ഭൂരിപക്ഷം 1,71,023

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടിക്ക് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിനെക്കാൾ  1,71,023 വോട്ടുകൾ നേടിയാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം.  കുഞ്ഞാലിക്കുട്ടി 5,15,330 വോട്ടുകളും എം.ബി ഫൈസൽ 3,44,307  വോട്ടുകളും നേടി.

സ്വന്തം മണ്ഡലമായ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി 40,529  വോട്ടിെൻറ ലീഡ് നേടി. കൊണ്ടാട്ടി –25,904, മഞ്ചേരി -22,843, പെരിന്തൽമണ്ണ 8527, മലപ്പുറം -33,281, മങ്കട -19,262, വള്ളിക്കുന്ന് -20,692 എന്നിങ്ങനെയാണ് മറ്റ് നിയമസഭ മണ്ഡലങ്ങളിലെ ലീഡ്. അതേസമയം എൽ.ഡി.എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷം (1,01,303) വോട്ട് അധികം ലഭിച്ചു.

Loading...

ബി.ജെ.പി സ്ഥാനാർഥി എൻ. ശ്രീപ്രകാശിന് കഴിഞ്ഞ തവണത്തെക്കാൾ 957 വോട്ടുകൾ മാത്രമാണ് നേടാനായത് . ശ്രീപ്രകാശ്  65,662 വോട്ടുകൾ നേടിയപ്പോൾ 4098 വോട്ടുകൾ നേടി നോട്ട നാലാം സ്ഥാനത്തെത്തി.