ജിദ്ദ: ജിദ്ദയിൽ ദുരൂഹ സാഹചര്യത്തിൽ മലപ്പുറം സ്വദേശിയായ 50 വയസ്സുകാരനും, കേരളത്തിൽ നിന്നുള്ള യുവതിയും ഒരു അടച്ചു പൂട്ടിയ മുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി. കോട്ടക്കല്‍ പൂക്കിപറമ്പ് അപ്ള കുഞ്ഞിമുഹമ്മദാണ് (50) ജിദ്ദ ഹയ്യസാമിറിലെ താമസസ്ഥലത്ത് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം മരിച്ചികിടക്കുന്ന യുവതി കേരളത്തിൽ നിന്നുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും യുവതിയുടെ വിലാസമോ പേരോ പുറത്തു വിട്ടിട്ടില്ല. മരണ കാരണമോ, സംഭവത്തിന്റെ വിശദാംശങ്ങളോ ആർക്കും വ്യക്തമല്ല.ഡ്രൈവറായി ജോലി ചെയ്തിരുന്ന കുഞ്ഞിമുഹമ്മദ്ദ് 8വർഷത്തോളമായി നാട്ടില്‍ പോയിട്ടില്ളെന്നാണ് അറിയുന്നത്.
രണ്ട് ദിവസമായി കുഞ്ഞിമുഹമ്മദ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജിദ്ദയില്‍ ജോലി ചെയ്യുന്ന മകന് ശിഹാബും സഹോദരനും താമസ സ്ഥലത്തത്തെി അന്വേഷണം നടത്തി. സംശയം തോന്നി മുറി തുറന്നു നോക്കിയപ്പോഴാണ് മരണപ്പെട്ട നിലയില്‍ കണ്ടത്തെിയത്. പൊലീസത്തെി മൃതദേഹം മഹ്ജര്‍ കിങ് അബ്്ദുല്‍ അസീസ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുള്ളതായി വിവരമുണ്ട്. ജമീലയാണ് ഭാര്യ. ശിഹാബിനെക്കൂടാതെ സിയാദ്, ബദറുദ്ദീന്‍, ഹസനത്ത്, മിന്‍ഹ എന്നിവരാണ് മക്കള്‍.താമസഥലത്ത് സ്ത്രീ എങ്ങിനെ വന്നുവെന്നും മരിച്ചു എന്നും ദുരൂഹമായി അവശേഷിക്കുന്നു. പോസ്റ്റ്മോർട്ടം റിപോർട്ടിലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.