കുഞ്ഞാലികുട്ടി തകർപ്പൻ വിജയത്തിലേക്ക്

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോെട്ടണ്ണൽ തുടങ്ങിയതു മുതൽ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടി വ്യക്തമായ ലീഡ് ഉറപ്പിച്ച് വിജയത്തിലേക്ക്.. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും  കുഞ്ഞാലിക്കുട്ടി പിന്നിൽ പോയില്ല. നിയമസഭ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയതെങ്കിലും അവിടങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി തുടക്കം മുതൽ ലീഡ് ചെയ്തു. വോെട്ടണ്ണൽ തുടങ്ങി ഒന്നേകാൽ മണിക്കൂനുള്ളിൽ ലീഡ് 84000കടന്നു.  നോട്ടയാണ് നാലാം സ്ഥാനത്ത്.

ഏപ്രിൽ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 1,175 ബൂത്തുകളിലായി 71.33 ശതമാനം പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും എൽ.ഡി.എഫിലെ എം.ബി. ഫൈസലും തമ്മിലായിരുന്നു പ്രധാന മത്സരം. ബി.ജെ.പിയുടെ ശ്രീപ്രകാശും രംഗത്തുണ്ടായിരുന്നു. യു.ഡി.എഫിെൻറ സിറ്റിങ് സീറ്റായ മലപ്പുറത്ത് ഇ. അഹമ്മദിെൻറ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Loading...