ക്യാമറക്കു മുന്നിൽ നിൽക്കാൻ നാണമാണ്; തടി കുറച്ചത് ഡയറ്റ് ചെയ്തതല്ല; മാളവിക ജയറാം

നർത്തകിയും നടിയുമായ പാർവതിയും നടനായ ജയറാമും തുടർന്ന് ജയറാമിന്റെ മകൻ കാളിദാസ് ജയറാമും ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതർ ആണെങ്കിലും ആ കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു. ജയറാമിന്റെ മകൾ മാളവിക എന്ന ചക്കിയാണ് മോഡലിങ്ങിൽ കൂടി എത്തിയിരിക്കുന്നത്. വസ്ത്രലോകത്തെ അറിയപ്പെടുന്ന ബ്രാൻഡ് ആയ മിലന്റെ മോഡൽ ആയി ആണ് മാളവിക എത്തിയിരിക്കുന്നത്. എന്നാൽ താൻ എന്തായാലും അഭിനയ രംഗത്തേക്ക് ഇല്ല എന്നാണ് താരം പറയുന്നത്.

ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ തനിക്ക് നാണം വരും മോഡൽ ഷൂട്ടിംഗ് സമയത്തും അങ്ങനെ തോന്നിയിരുന്നു. അതുപോലെ തന്നെ അമ്മ നല്ല നർത്തകി ആണെങ്കിലും തനിക്ക് നൃത്തം ഒട്ടും വഴങ്ങില്ല എന്നാണ് താരം പറയുന്നത്. ചെറുപ്പത്തിൽ തടിച്ചു ഉരുണ്ടിരുന്ന മാളവിക വണ്ണം കുറയാൻ വേണ്ടി ഡയറ്റ് പ്ലാൻ ഒന്നും ചെയ്തില്ല താൻ ഫുട്‍ബോൾ കളിച്ചാണ്‌ തടി കുറച്ചത് എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

Loading...

കഴിഞ്ഞ ദിവസം മാളവികയ്ക്ക് നേരെ സദാചാര ആക്രമണം നടന്നിരുന്നു. മാളവിക ഒരു വര്ഷം മുമ്പ് ഷെയർ ചെയ്ത ചിത്രങ്ങൾ ആണ് ഇപ്പോൾ സദാചാരവാദികൾ ആക്രമണം നടത്തിയിരിക്കുന്നത്. പാർവതിക്കൊപ്പം ഇരിക്കുന്ന മാളവികയുടെ ചിത്രമാണ് ആക്രമണം നേരിടുന്നത്. സാരി ഉടുത്തുകൊണ്ടാണ് പാർവതി ചിത്രത്തിലുള്ളത്. മകളാവട്ടെ, മുട്ടിനു മുകളിൽ ഇറക്കമുള്ള ഒരു ഗൗണും അതിനു മേലെ ഒരു ഓവർ കോട്ടും ധരിച്ചിരിക്കുന്നു. മാളവികയുടെ തുട കാണാമെന്നതാണ് കമൻ്റ് ചെയ്യുന്നവരുടെ പ്രധാന പ്രശ്നം. അമ്മയെ കണ്ട് പഠിക്കൂ എന്നും ചിലർ പറയുന്നുണ്ട്. എന്നാൽ, ഇവർക്കൊക്കെ മറുപടിയുമായും ആളുകൾ കമൻ്റ് ചെയ്യുന്നുണ്ട്. വസ്ത്രസ്വാതന്ത്ര്യം ഓരോരുത്തരുടെ അവകാശമാണെന്നാണ് ഇവർ പറയുന്നത്