അതീവ ഹോട്ടായി മാളവിക മോഹന്‍, തന്റെ ഇഷ്ട വസ്ത്രങ്ങളെ കുറിച്ച് തുറന്ന് പറയുന്നു, വൈറലായി വീഡിയോ

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മോഹന്‍. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. താരത്തിന്റെ ലാക്‌മേ ഫാഷന്‍ വീക്കിനോടനുമ്പന്ധിച്ച് നടത്തിയ റാംപ് വാക്ക് വൈറലായിരിക്കുകയാണ്. ഡിസൈനര്‍മാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്. അതീവ ഗ്ലാമറസായി സുന്ദരിയായി ആരാധകരെ ത്രസിപ്പിച്ച മാളവികയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

ഇപ്പോള്‍ മറ്റൊരു വീഡിയോയും താരത്തിന്റേതായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഫിലിംഫേറിനോട് തന്റെ ഫാഷന് ഉതകാന്‍ കൂടെ കരുതുന്ന തുണിത്തരങ്ങളെ കുറിച്ച് മാളവിക പറയുന്ന വീഡിയോയാണിത്. കൂടെയെപ്പോഴും ഒരു മാക്‌സി ഡ്രെസ്,? ഡെനിം ഷോര്‍ട്‌സ്, ശരീരത്തോട് ഇറുകി പിടിച്ചിരിക്കുന്ന? ടി-ഷര്‍ട്ടും ജീന്‍സും,? സെക്‌സിയായ കുട്ടി വസ്ത്രവും എപ്പോഴും കൂടെ കരുതുമെന്ന് അവര്‍ പറയുന്നു.

Loading...

വീഡിയോയില്‍ അതീവ ഹോട്ടായ ഡ്രസാണ് മാളവിക ധരിച്ചിരിക്കുന്നത്. വസ്ത്രധാരണത്തെ കുറിച്ച് നിരവധി മോശം കമന്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം കമന്റുകളെ എതിര്‍ത്തും കമന്റുകളുണ്ട്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.

Here’s catching up with Malavika Mohanan after her beautiful walk at the #LFWWF2019. #LakmeFashionWeek#LFW#FashionWeek#FilmfareAtFashionWeek

Gepostet von Filmfare am Mittwoch, 21. August 2019