തെരുവിൽ സംഘപരിവാർ അഴിഞ്ഞാടിയപ്പോൾ മനോരമയുടെ ഒടിവിദ്യ

ശബരിമല വിഷത്തിൽ ഇന്നും ഇന്നലെയുമായി ബിജെപി ശബരിമല കർമസമിതി പ്രവർത്തകർ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതിൽ ഭൂരിഭാഗവും ബി ജെ പി ആർ എസ് എസ് പ്രവർത്തകരാണ്.

ജനുവരി മൂന്നാം തിയ്യതി കേരളത്തില്‍ സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നടന്ന അക്രമങ്ങള്‍ പ്രധാന വാര്‍ത്തയായി നല്‍കി ദി ടെലഗ്രാഫ്. പൊലീസിനെ കല്ലെറിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രത്തിന് “കശ്മീരില്‍ പൊലീസിനെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലും; കേരളത്തിലെത്തിയാല്‍ അവരെ ഭക്തരെന്ന് വിളിക്കും” എന്ന് തലക്കെട്ടാണ് നല്‍കിയത്.

Loading...

പാലക്കാട് നടന്ന സംഘര്‍ഷത്തിന്റെ ചിത്രമാണ് ദി ടെലിഗ്രാഫിന്റെ പ്രധാന വാർത്തയായി നല്‍കിയികരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ പ്രതിഷേധക്കാര്‍ പൊലീസിനെ കല്ലെറിയുന്നു എന്നാണ് കാപ്ഷന്‍ നല്‍കിയത്.

എന്നാൽ മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളിൽ ഒന്നായ മലയാള മനോരമയുടെ പ്രധാന വാർത്തയും ചിത്രവും പൂർണമായും സംഘപരിവാർ വിധേയത്തിൽ ഉള്ളതാണെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു. ‘ഹർത്താൽ ദിനത്തിൽ തെരുവ് യുദ്ധം, പോർ വിളിച്ചു കേരളം’ എന്ന ടൈറ്റിൽ നൽകിയ മനോരമ കൊടുത്തിരിക്കുന്ന ചിത്രം സി പി എം പ്രവർത്തകരുടേത് ആണ്.

മുൻ പേജിലെ സൈഡ് വാർത്തകളിൽ ഡി വൈ എഫ് ഐ പ്രവർത്തകരായ മൂന്നു പേരെ അറസ്റ് ചെയ്തതടക്കം പൂർണമായും സംഘപരിവാറിനെ തലോടി കൊണ്ടാണ് വാർത്തകൾ നൽകിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർ സനീഷ് ഇളയേടത്ത് ഇപ്രകാരം പറയുന്നു. ” മനോരമയുടെ മുൻ പേജ് ഫോട്ടോയിൽ, അത്ഭുതം, വടിയുമായി ആക്രോശിച്ചോടുന്നത് ആർ എസ് എസുകാരല്ല. സി പി എമ്മുകാരുടെ ചിത്രമല്ലേ അത്? ഇന്നലത്തെ അക്രമങ്ങളുടെ പ്രതിനിധാനം എന്ന നിലയ്ക്ക് സി പി എമ്മുകാരെയാണോ വെക്കുക? അതോ സംഘ പരിവാര ബഹിഷ്കരണം അക്ഷരാർഥത്തിൽ നടപ്പാക്കിയതോ?”

ദി ടെലഗ്രാഫിനെ കൂടാതെ ബി.ബി.സി ഉള്‍ടെ ദേശീയ അന്തര്‍ദേശീയ മാധ്യമ സ്ഥാപനങ്ങള്‍ കേരളത്തിലെ അക്രമങ്ങളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളം സ്തംഭിച്ചു എന്ന് തലക്കെട്ടാണ് ബി.ബി.സി നല്‍കിയിരിക്കുന്നത്. എന്നാൽ മലയാള മനോരമ സി പി എം – ബി ജെ പി യുദ്ധം എന്ന നിലയിൽ ആണ് പല വാർത്തകളും ഇന്ന് നൽകിയിരിക്കുന്നത്.

മാധ്യമ പ്രവർത്തകൻ അരുൺലാൽ ലെനിൻ ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചു: ബിജെപിക്കാരുടെ പത്രസമ്മേളനം ബഹിഷ്കരിച്ചത് കൊണ്ട് മാത്രം പത്രധർമ്മം പുളുത്തി എന്നാണ് മലയാള മാധ്യമങ്ങൾ ധരിച്ചിരിക്കുന്നത്. ടെലഗ്രാഫിനുള്ള ഒരു എക്സ്ട്രാ ബോൺ എടുത്ത് മലയാളമാധ്യമങ്ങൾ, വിശിഷ്യ ദൃശ്യമാധ്യമങ്ങൾ നാക്കിലെങ്കിലും ഫിറ്റ് ചെയ്യുന്നത് നല്ലതാണ്. വർഗീയവാദികളിൽ നിന്ന് പൊതിരെ തല്ലും വാങ്ങി വൈകീട്ട് സ്റ്റുഡിയോയിൽ വന്നിരുന്നിട്ട് ബിജെപി – സിപിഎം സംഘർഷം എന്ന് ഇക്വേറ്റ് ചെയ്യുന്ന എരപ്പാളിത്തരത്തിന്റെ പേരല്ല മാധ്യമ ധർമ്മം. എഡിറ്റോറിയൽ പോളിസി എന്നൊന്നുണ്ട്.ഏറ്റവും മിനിമം വേണ്ട എഡിറ്റോറിയൽ കോൺഷ്യസ്നെസാണ് ടെലഗ്രാഫ് കാണിച്ചിരിക്കുന്നത്. അത് എടുത്തു പറയേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് പറയേണ്ടല്ലോ.