ഹൃദയാഘാതം;പ്രവാസി മലയാളി മരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ നിര്യാതനായി. ചാത്തമംഗലം സ്വദേശിയായ അബ്ദുൾസലാം ആണ് മരിച്ചത്. 48 വയസ്സായിരുന്നു. പരേതനായ കണ്ടിയിൽ തത്താൻപൊയിലിൽ അബ്ദുറഹ്മാൻ ഹാജി, മാതാവ്: ഫാത്വിമ, ഭാര്യ: റൈഹാനത്ത്, മക്കൾ: ഫാത്വിമ സാലിഹ, ഷാക്കിറ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.അതേസമയം ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിതർ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.