പപ്പയുടെ സ്വത്ത് തനിക്ക് വേണ്ടെന്ന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി. പപ്പയെ കാണാന്‍ വേണ്ടിയുള്ള നിയമപോരാട്ടമാണ് നടത്താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

അച്ഛന് അപകടമുണ്ടാകുന്നതിന് മുമ്പ് താന്‍ രാജകുമാരിയെ പോലെയാണ് ജീവിച്ചത്. എല്ലാ കാര്യവും അച്ഛന്‍ നോക്കി. എന്നാല്‍ ഒന്നും നിക്ഷേപിച്ചില്ല. അതുകൊണ്ടാണ് പഠിത്തം കഴിയും മുമ്പു തന്നെ അഭിനയ രംഗത്ത് ഇറങ്ങിയതെന്നും പറയുന്നു. എനിക്ക് പപ്പയുടെ സ്വത്തും പണവുമൊന്നും വേണ്ട. പപ്പയെ മാത്രം മതിയെന്നാണ് പപ്പയുടെ സ്വത്തിന് വേണ്ടി നിയമപോരാട്ടം നടത്തുമോ എന്ന ചോദ്യത്തിനുള്ള മറുപടി.

Loading...

ജഗതിയുടെ മകന്‍ രാജ്കുമാറിന് തന്നോട് പ്രശ്‌നമൊന്നുമില്ല. രാജ്കുമാറേട്ടന്‍ തന്നോടിതുവരെ വൈരാഗ്യം കാട്ടിയിട്ടില്ല. അദ്ദേഹത്തെ ജേഷ്ഠനായാണ് കാണുന്നത്. പാര്‍വ്വതിയുടെ ഭര്‍ത്താവ് ഷോണ്‍ ജോര്‍ജിനും ആദ്യമൊക്കെ വലിയ താല്‍പ്പര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും ഒരഭിമുഖത്തില്‍ ശ്രീലക്ഷ്മി പറഞ്ഞു.