അനാശാസ്യത്തിന് തന്നെ പൊലീസ് പിടികൂടിയെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് സീരിയല്‍ നടി അര്‍ച്ചന. മാനസപുത്രി എന്ന സീരിയലിന്റെ തിരക്കുകള്‍ക്കിടയിലായിരുന്നു വാര്‍ത്ത. ”എന്റെ ഒരു ആല്‍ബത്തിന്റെ വീഡിയോ കാണിച്ച് മാനസപുത്രി പിടിലായി എന്ന വാര്‍ത്ത ഇന്ത്യാവിഷനില്‍ കാണിച്ചത്. ആ സമയം ഒരു സീരിയലിന്റെ ഷൂട്ടിലായിരുന്നു”. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നേരത്തെ ഇന്ത്യാവിഷനില്‍ വന്ന ഒരു വാര്‍ത്തയ്‌ക്കെതിരെ കിരണ്‍ ടി.വിയിലെ അവതാരകയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട മാനസപുത്രിയായി മാറിയ അര്‍ച്ചന പ്രതികരിച്ചത്.

ഗണേഷേട്ടനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ പരാതിപ്പെടണമെങ്കില്‍ അങ്ങനെ ചെയ്യാം പക്ഷെ, അര്‍ച്ചനക്ക് അതിനു സമയമുണ്ടോ എന്ന്. അന്ന് വളരെ ടൈറ്റ് ഷെഡ്യൂള്‍ ആയിരുന്നു, ഒന്നിനും സമയം ഉണ്ടായിരുന്നില്ല. സീരിയലിന്റെ തിരക്കില്‍ പരാതിക്കു പിറകെ പോകാന്‍ തനിക്ക് സമയമില്ലാത്തതിനാലാണ് നല്‍കാതിരുന്നത്. ഇക്കാര്യം ഇന്റര്‍നെറ്റില്‍ വന്നപ്പോള്‍ വൈറലായി. അപ്പോള്‍ എസ് പിക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്ന് നടി പറയുന്നു. എസ്.പി ഓഫിസ്സിലേക്ക് കേറിപ്പോകുന്നതു കണ്ട ചിലര്‍ പറയുന്നതു കേട്ടു, “ഇവളെ വീണ്ടും റെയ്ഡ് ചെയ്‌തോ” എന്ന്. ആ കമന്റു കേട്ട് സങ്കടം തോന്നിയെന്ന് അര്‍ച്ചന പറഞ്ഞു.

Loading...

archana-actress-interview

ഗോസിപ്പുകള്‍ ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. ഭര്‍ത്താവുമൊത്ത് സന്തോഷകരമായി ജീവിതമാണ് നയിക്കുന്നത്. ബിസിനസും സീരിയല്‍ അഭിനയവുമായി മുന്നോട്ടു പോകുകയാണെന്നും അര്‍ച്ചന പറഞ്ഞു.