സിനിമയേ നടുക്കിയ ഒരു കൊല: നടിയേ തട്ടികൊണ്ട് പോയി കഷണങ്ങളാക്കി

സിനിമാ ലോകത്തേ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു ബോളി വുഡ് നടിയുടെ കൊലപാതകം. മീനാക്ഷി താപ്പ എന്ന 26 കാരിയേ 14 ലക്ഷം രൂപക്ക് വേണ്ടി തട്ടികൊണ്ട് പോകുകയായിരുന്നു. എന്നാൽ നിർദ്ധനരായ അവളുടെ മാതാപിതാക്കൾക്കാവട്ടെ വെറും 60000 രൂപയേ കൊടുക്കാൻ ഉണ്ടായിരുന്നുള്ളു. അത് തട്ടികൊണ്ട് പോയവർക്കായി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തിട്ടും മീനാക്ഷിയേ കൊലപ്പെടുത്തി.

2012ൽ ഏപ്രിൽ ആയിരുന്നു സംഭവം. നേപ്പാൾ കുടുംബത്തിൽ നിന്നും മുബൈ സിനിമാലോകത്തേക്ക് എത്തപ്പെട്ട ആളാണ്‌ മീനാക്ഷി താപ്പ. ശരീര സൗന്ദര്യവും അഭിനയ മികവും ഒത്തൊരുമിച്ച് വന്നപ്പോൾ നിർദ്ധന കുടുംബത്തിലേ പെൺകുട്ടി അഭിനയിച്ച ഫോർ നോട്ട് ഫോർ ഹൊറർ ചിത്രം വൻ ഹിറ്റായി. അവസരങ്ങൾ പെരുമഴ പോലെ വന്നപ്പോൾ ഒപ്പം ദുരന്തവും എത്തി.

Loading...

കൂടെ അഭിനയിച്ച നടനും അദ്ദേഹത്തിന്റെ ഭാര്യയുമായിരുന്നു തട്ടികൊണ്ട് പോയത്. നേപ്പാളിലേക്ക് ടൂർ പോകാം എന്ന് പറഞ്ഞ് കൊണ്ട് പോയി. തുടർന്ന് മീനാക്ഷിയുടെ മാതാപിതാക്കൾക്ക് പ്രതികൾ ഒരു മെസേജ് അയച്ചു. മീനാക്ഷി പോൺ സിനിമകൾക്കായി കൊണ്ടുപോവുകയാണെന്നും പോൺ ചിത്രീകരണം ഒഴിവാക്കാൻ 14 ലക്ഷം രൂപയും ആവശ്യപ്പെട്ടു. എന്നാൽ പണം 60000 രൂപ മാത്രമാണ്‌ കിട്ടിയത്. തുടർന്ന് മീനാക്ഷിക്ക് സംഭവിച്ചത് എന്തെന്ന് ഇപ്പോഴും ലോകത്തിന്‌ അറിയില്ല. നടിയേ ലൈംഗീകമായി ഉപയോഗപ്പെടുത്തിയോ എന്നു പോലും തിരിച്ചറിയാനാവാത്ത വിധം കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി. താമസിച്ച ഹോട്ടലിൽ നിന്നു തന്നെ പല കൂടുകളിലാക്കി ഉടൽ ഭാഗങ്ങൾ ഒരു വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. നടിയുടെ തലഭാഗം പ്രതികൾ കൂടിലാക്കി മുംബൈക്ക് മടങ്ങിയ ബസിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരാഴ്ച്ചയോളം നടിയേ തടവിൽ പാർപ്പിച്ചിരുന്നു. സിനിമയിലേ പണത്തിനായുള്ള തട്ടികൊണ്ട് പോകലിന്റെ ഞെട്ടിപ്പിക്കുന്ന രക്തസാക്ഷിയാണ്‌ മീനാക്ഷി താപ്പ.

കഷണങ്ങളാക്കിയ മൃതദേഹ ഭാഗങ്ങൾ പോസ്റ്റ് മോർട്ടം മുറിയിലേക്ക് കൊണ്ട്പോകുന്നു

സിനിമയിലേ അധോലോകവും ക്രിമിനൽ വല്ക്കരണത്തിന്റേയും വലിയ ലോകമാണ്‌ മുംബൈ. അധോലോക രാജാക്കന്മാരാണ്‌ നടിമാരുടെ ദിന ചര്യകൾ വരെ ഒരു കാലത്ത് അവിടെ തീരുമാനിച്ചുകൊണ്ടിരുന്നത്. നടിമാർ ഏതൊക്കെ സിനിമയിൽ അഭിനയിക്കണം എന്ന് അധോലോകം തീരുമാനിക്കും. അവർക്ക് വേണ്ടത് നടിമാരുടെ ശരീരവും നിർമ്മിതാവിന്റെ പക്കൽ നിന്നും പണവുമായിരുന്നു.

കേരളത്തിലേ ഇപ്പോഴത്തേ സിനിമാ അധോലോകം ഇതിന്റെ ആവർത്തനമായി വരികയാണോ? ഇവിടെയും നടിമാരുടെ ഡേറ്റും, സിനിമയിൽ ആരെയെല്ലാം ഒഴിവാക്കണം എന്നും, ഏത് നടി അഭിനയിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് തെരുവ്‌ ഗുണ്ടകൾ എന്ന നിലയിലേക്ക് വന്നിരിക്കുന്നു.

മലയാളത്തിൽ കത്തി കയറി നിന്ന താരമായിരുന്നു ഭാവന എന്ന നടി. അവർ പെട്ടെന്നായിരുന്നു മലയാളത്തിൽ നിന്നും അപ്രത്യക്ഷമായത്. ഭാവനക്ക് അവസരം കിട്ടാതിരുന്നതല്ല. ഭാവനയേ അഭിനയിപ്പിക്കണെന്മെങ്കിൽ ചിലർ മനസു വയ്ക്കണം. ഭീഷണികളുടേയും, ഒഴിവാക്കലിന്റേയും ഭീകരതയിൽ മലയാള സിനിമയിൽ നിന്നും ഓടി പോയ നടിയാണ്‌ ഷം ന കാസിം. ഭാവനക്കും അതായിരുന്നു ഗതി. വീണ്ടും മലാള സിനിമയിലേക്ക് സജീവമാകാൻ വന്നപ്പോൾ…..സിനിമാ മാഫിയകൾ പക വീട്ടുകയായിരുന്നു.

ഇവിടെ നമ്മുടെ നടിമാർ നേരിടുന്ന പീഢനവും ഭീഷണിയും അവർ അനങ്ങാതിരുന്ന് ഭയത്തോടെ സഹിക്കുകയാണ്‌. അല്ലങ്കിൽ അവരുടെ ജീവിതം സമൂഹത്തിൽ തകർന്നു വീഴും. മിക്കവരും ബ്ളാക്ക്മെയിലിങ്ങിന്റെ നിഴലിൽ ആയി കഴിഞ്ഞു. ഇവർക്കൊന്നും ഇനിയൊരു പിൻ മാറ്റം ആവില്ല. കാരണം പലരും എതിരാളികളുടെ വലക്കുള്ളിലാണ്‌. അത്തരം ഒരു വല തീർക്കാനും അതിനുള്ളിൽ എല്ലാം പറയുന്നത് കേട്ട് ജീവിതകാലം മുഴുവൻ വഴങ്ങാനും വേണ്ടി തീർത്ത ദുരന്തമായിരുന്നു അടുത്ത ദിവസം ഒരു നടിക്കെതിരേ ഉണ്ടാക്കിയത്. പല നടിമാരുടേയും കുടുംബ ജീവിതം പോലും തകരുന്നത് സിനിമയിലേ ഇത്തരം ലൈംഗീക ചൂഷണത്തിന്റെയും ബ്ളാക്ക്മെയിലിങ്ങിന്റേയും പഴയ സ്ക്രീൻ ഷോട്ടുകൾ എത്തുമ്പോഴാണ്‌. പലരും വിവാഹം പോലും ഉപേക്ഷിക്കുന്നതും ഇത്തരം വലകളിൽ പെട്ട് കിടക്കുന്നതിനാലാണ്‌. (exclusive story for pravasishabdam by എൻ സി.ഷാജി ഫ്രീലാൻസ് ജേണലിസ്റ്റ് ദില്ലി)