സിനിമ നിർമാണവും അന്യസംസ്ഥാനങ്ങളിലേക്ക്, പോയത് 7 സിനിമകൾ; മുഖ്യമന്ത്രി ഇടപെടണമെന്ന് സംഘടനകൾ

തിരുവനന്തപുരം: കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തില്‍ സിനിമകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക്. എഴ് സിനിമകളുടെ ഷൂട്ടിംഗ് തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയെന്ന് ഫെഫ്ക അറിയിച്ചു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമുള്‍പ്പടെയാണിത്. മോഹന്‍ലാല്‍ ചിത്രം ഹൈദരാബാദിലേക്കാണ് മാറ്റിയത്.

കേരളത്തില്‍ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്ക അഭ്യര്‍ത്ഥിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്ത് നല്‍കി.ദിവസ വേതനം വാങ്ങുന്ന തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തീരുമാനത്തിലൂടെ ഇതര സംസ്ഥാനങ്ങളിലെങ്കിലും സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

സിനിമ വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പ്രതികരിച്ചു. അനുമതി കിട്ടാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം തെലുങ്കാനയിലേക്ക് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു.