‘മലയാള’ത്തിന്‍റെ നേതൃത്വത്തില്‍ മലയാളഭാഷ പഠനകളരി

ഡബ്ലിന്‍ – അയര്‍ലണ്ടിലെ പ്രവാസിമലയാളികളുടെ കുട്ടികളില്‍ മലയാളഭാഷ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഭാഷാപഠന ക്ലാസ്സുകള്‍ക്ക് മലയാളം സാംസ്കാരിക സംഘടന രൂപം നല്‍കുന്നു. സ്കൂള്‍വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ഈ ക്ലാസ്സുകളില്‍ പങ്കെടുപ്പിക്കുവാന്‍ ഉദേശിക്കുന്നത്. മലയാളഭാഷ പഠനത്തോടൊപ്പം ബാലസാഹിത്യകൃതികളും അവയുടെ എഴുത്തുകാരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് ലക്ഷ്യമിടുന്നത്. സാഹിത്യ അഭിരുചിയുള്ള കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ കളരിയില്‍ നിന്നും ലഭിക്കുന്നതാണ്.

മലയാളഭാഷയുടെ മൂല്യവും സംസ്കാരവും പുതു തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാനാണ് ഭാഷാപഠനക്ലാസ്സിലൂടെ മലയാളം സാംസ്‌കാരിക സംഘടന ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുവാന്‍ താല്‍പര്യമുള്ള ഏതൊരു കൂട്ടായ്മക്കും മലയാളം സംഘടനയുമായി ബന്ധപ്പെടാവുന്നതാണ്.

Loading...

ക്ലാസ്സുകളുടെ നടത്തിപ്പിനാവശ്യമായ അദ്ധ്യാപകനെയും പഠനസാമഗ്രികളും മലയാളം സംഘടനയുടെ നേതൃത്വത്തില്‍ ലഭിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
ബിപിന്‍ ചന്ദ് – 0894492321
വി.ഡി രാജന്‍ – 0870573885
ഷാജു ജോസ് – 0876460316