ഡബ്ലിന്‍ :- അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളത്തിന്‍റെ നാലാമത് “ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം” മെയ് 4 തിങ്കളാഴ്ച (ബാങ്ക് അവധി) ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്നു. അയര്‍ലണ്ടിലെ ഏതു പ്രദേശത്തു നിന്നുമുളള പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ മക്കളെ ഇതില്‍ പങ്കെടുപ്പിക്കാവുന്നതാണ്.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
ജൂനിയര്‍ – 8 വയസ്സ് മുതല്‍ 12 വയസ്സ് വരെ ( ജനനതീയതി 1-1-2003 മുതല്‍ 31-12-2006 വരെ)
സീനിയര്‍- 12 വയസ്സിനു മുകളില്‍ 18 വയസ്സ് വരെ ( ജനനതീയതി 1-1-1997 മുതല്‍ 31-12-2002 വരെ)
രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സ്പോര്‍ട്സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യന്‍ ചരിത്രം, വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് അയര്‍ലണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പട്ട മത്സരത്തില്‍നിന്ന് നാലു ടീമുകള്‍ അവസാനവട്ട റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട്, ബസര്‍ റൗണ്ട്, റാപ്പിഡ് ഫയര്‍ റൗണ്ട് തുടങ്ങിയ വിഭാഗങ്ങളായി നടക്കുന്ന ഫൈനല്‍ മത്സരം പ്രത്യേകമായി രൂപകല്‍പന ചെയ്ത വേദിയില്‍ വച്ചാണ് നടക്കുന്നത്.
മല്‍സരവിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്. മത്സരസമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ.
രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്. മത്സരാര്‍ഥികള്‍ക്ക് മാത്രം ഭക്ഷണപാനീയങ്ങള്‍ ലഭ്യമാണ്.
ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 25 നു മുന്‍പായി താഴെപ്പറയുന്നവരുമായി ബന്ധപ്പട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ജോബി സ്കറിയ – 085 7184293
ബിപിന്‍ ചന്ദ് – 089 4492321
വി.ഡി രാജന്‍ – 087 0573885
അലക്സ് ജേക്കബ് – 087 1237342