പ്രവാസി യുവാവിന്റെ ക്വാറന്റൈൻ ദിവസങ്ങൾ: യുഎഇ ​ഗവൺമെന്റിന് നന്ദിപറഞ്ഞ് ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കോവിഡിന് മുന്നിൽ ഇന്നും ലോകം മുഴുവൻ ഭീതിയോടെ നിൽക്കുകയാണ്. എന്നാൽ കോവി‍ഡ് രോ​ഗത്തിൽ മുക്തി നേടുന്നവർ നിരവധിയാണ്. ദുബായിൽ പ്രവാസ ജീവിതം നയിക്കുന്ന ചെങ്ങന്നൂർ അരീക്കര സ്വദേശിയായ പ്രവീണും കോവിഡ് ബാധിതനായിരുന്നു. പതിനാല് ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിനും ചികിത്സയ്ക്കും ഒടുവിൽ പ്രവീൺ രോ​ഗമുക്തി നേടി.

തന്റെ ക്വാറന്റൈൻ കാലയളവിൽ പ്രവീൺ അനുഭവിച്ച ആസ്വദിച്ച യുഎഇ ​ഗവൺമെന്റിന്റെ കരുതലിനെ നന്ദിയോടെ അനുസ്മരിക്കുകയാണ് ‌‌
‘ഐയാം ക്വാറന്റൈഡ്’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ. രോ​ഗം സ്ഥിരീകരിച്ച ശേഷം പതിനാല് ദിവസമാണ് പ്രവീണിന് ക്വാറന്റൈനിൽ കഴിയേണ്ടി വന്നത്. ആധുനിക ജീവിതത്തിൽ ഒരു യുവാവിന് ആവശ്യമായ ഇന്റർനെറ്റ് സൗകര്യവും ടിവിയും വേണ്ടത്ര ഭഷണവും യുഎഇ ​ഗവൺമെന്റ് ഒരുക്കികൊടുത്തിരുന്നു.

Loading...

ഒരു മുറിക്കുള്ളിലെ തന്റെ ഏകാന്തവാസം വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേഷകന് പറഞ്ഞു നൽകുകയാണ് പ്രവീൺ. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിന്റെ ക്യാമറയും സംവിധാനവും പ്രവീൺ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫറും ,അഭിനേതാവും കൂടിയായ പ്രവീൺ അരീക്കര ,2017 ൽ യു എ ഇ യിൽ നിന്നും പുറത്തിറങ്ങിയ ‘മം’ എന്ന ടെലിഫിലിമിലെ പ്രധാന കഥാപാത്രമായിരുന്നു.13 വർഷമായി പ്രവീൺ ദുബായിൽ പ്രവാസ ജീവിതം നയിക്കുകയാണ്.