ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു

മനാമ: കൊവിഡ് ബാധിച്ച് ബഹ്‌റൈനില്‍ മലയാളി മരിച്ചു. കണ്ണുര്‍ ഏഴോത്ത് മീത്തലെ പുരയില്‍ നാരായണന്റെ മകന്‍ രാജന്‍ (52) ആണ് മരിച്ചത്. ഈ മാസം മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ അപ്പോൾ ലഭിച്ചിരുന്ന ഫലം നെഗറ്റീവായിരുന്നു. ബഹ്റൈനിലെ മള്‍ട്ടിനാഷനല്‍ കമ്പനിയുടെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്നു രാജൻ. ‍ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മലയാളിയുടെ മരണമാണിത്.

ഈ മാസം അഞ്ചിന് ശ്വാസതടസ്സം നേരിട്ടിരുന്നു. അതിന് ശേഷം ‌ എക്‌സ്‌റേ എടുത്തു. തുടർന്നാണ് രാജന് ന്യൂമോണിയക്കുളള ചികിത്സ തുടങ്ങിയത്. അന്ന് ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവായിരുന്നു ഫലം. 10ന് രോഗം മൂര്‍ച്ഛിച്ചിരുന്നു. തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ‌നടത്തിയ ടെസ്റ്റില്‍ ഫലം പോസിറ്റീവായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തുടര്‍ന്ന് ചികിത്സ നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

Loading...

‌‌‍18 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. ബഹ്റൈനിൽ കഴിഞ്ഞ ദിവസം ഹൈദരബാദുകാരനായ ഡോക്ടര്‍ മരിച്ചിരുന്നു. ആകെ 61 പേരാണ് ഇതുവരെ മരിച്ചത്. നിലവില് 5,480 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുളളത്. ഇതില് 32 പേരുടെ നില ഗുരുതരമാണ്. ‍