കുവൈറ്റില്‍ ക്വാറന്റീനില്‍ കഴിഞ്ഞ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റ് സിറ്റി : കോവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം കോട്ടക്കല്‍ കുറ്റിപ്പുറം ചെനപ്പുറം സ്വദേശി നമ്പിയാടത്ത് അമീര്‍ ബാബു എന്ന 32കാരനാണ് മരിച്ചത്. ഞായറാഴ്ച ജഹറയിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

ജഹറയിലെ സ്വകാര്യ ക്ലിനിക്കില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കോവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് താമസ സ്ഥലത്ത് ക്വാറന്റീനില്‍ ഴിയുകയായിരുന്നു. പിതാവ്: അബ്ദു റഹ്മാന്‍. മാതാവ്: ബദറുന്നിസ. ഭാര്യ: ഷബ്‌ന. മകള്‍: അഷ്ര.

Loading...