മലയാളി കുവൈത്തില്‍ ജീവനൊടുക്കിയ നിലയില്‍

കുവൈത്ത് സിറ്റി: മലയാളിയെ കുവൈത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശി കൊടിയങ്ങല്‍ ജയരാജനെയാണ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 58 വയസായിരുന്നു. മംഗഫിലെ താമസസ്ഥലത്തെ കോണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആരിഫ് ജാന്‍ അമേരിക്കന്‍ മിലിട്ടറി കേമ്പിലെ കെ.ആര്‍.എച്ച്. കമ്പനിയുടെ കരാര്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഭാര്യ: സതീ ദേവി. മക്കള്‍: അശ്വതി രാജ്, അശ്വിന്‍ രാജ്.