മസ്കത്ത്: പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്വയില് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പി എന്ന 33 കാരനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ജെസിബി ഓപ്പറേറ്റര്‍ ആയിരുന്നു.
ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നര മാസം മുമ്പ് നിസ്വയില് എത്തി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മരിക്കാന്‍ പോവുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പിന്നീട് ജെ സി ബിയുടെ കൈ ഉയര്‍ത്തിയ ശേഷം അതില്‍ തൂങ്ങുകയായിരുന്നു.
Loading...
നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്