ദുബായില്‍ സ്വിമ്മിങ് പൂളില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

ദുബൈ: മലയാളി യുവാവിനെ ദുബൈയില്‍ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെങ്കള സ്വദേശിയെ ശനിയാഴ്ച്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമ്മയുടെയും മകന്‍ അജീര്‍ പാണൂസ് (അബ്ദുല്‍ അജീര്‍41) ആണ് മരിച്ചത്. ദുബൈ ശൈഖ് പാലസില്‍ ജീവനക്കാരനായിരുന്നു അജീര്‍.

സ്വിമ്മിങ് പൂളില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ച് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം, മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Loading...

അജീറിന്റെ സഹോദരന്‍ ഹാരിസ് പാനൂസ് ജനുവരിയില്‍ ദുബൈയില്‍ മരിച്ചിരുന്നു. മറ്റ് സഹോദരങ്ങള്‍: സാജൈിദ്, അബ്ദുല്‍ റഹ്മാന്‍, സുഫൈര്‍.