പന്തളം സ്വദേശിനിയായ നഴ്‌സ് റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി നഴ്‌സ് സൗദിയില്‍ നിര്യാദയായി. ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസിലെ രാജിമോള്‍ ആണ് മരിച്ചത്. 32 വയസായിരുന്നു. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നാട്ടില്‍ നിന്നും പുതിയ വിസയില്‍ ജോലിക്ക് എത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ.

ഹോസ്പിറ്റലില്‍ വെച്ച് ഹൃദയാഘാദം മൂലം മരണപ്പെട്ടു ,നാട്ടില്‍ നിന്ന് പുതിയ വിസയില്‍ ജോലിക്ക് എത്തിയിട്ട് ഒരു മാസമെ ആയിട്ടുള്ളൂ. പിതാവ്- രാമചന്ദ്രന്‍, മാതാവ്-വിജയമ്മ, ഭര്‍ത്താവ് – അഖില്‍ എം ആര്‍ നാട്ടില്‍ ആണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി സഹായ നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍ .റിയാസ് സിയാംകണ്ടം രംഗത്തുണ്ട്.

Loading...