സൗദിയിൽ പ്രവാസി മലയാളി കുഴ‍ഞ്ഞ് വീണ് മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി ആർ.വി. മന്ദിരത്തിൽ തങ്കപ്പൻ രാജമണി (56) ആണ് കുഴഞ്ഞുവീണ് മരിച്ചത്. റിയാദിലെ താമസസ്ഥലത്താണ് രാജമണി മരിച്ചത്. 32 വർഷമായി സൗദിയിലുള്ള ഇദ്ദേഹം നസീമിൽ ഫർണിച്ചർ ഷോറൂം ജീവനക്കാരനാണ്. ഒന്നര വർഷം മുമ്പായിരുന്നു അവസാനമായി ഇദ്ദേഹം നാട്ടിൽ പോയി മടങ്ങിയത്.

ഭാര്യ: വിജയകുമാരി. മക്കൾ: ആർ.വി. വിശാഖ്, ആർ.വി. രേഷ്‌മ. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, ഫിറോസ് ഖാൻ കൊട്ടിയം, മെഹബൂബ് ചെറിയവളപ്പ്, ഷാഫി കല്ലറ എന്നിവർ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾക്ക് രംഗത്തുണ്ട്.

Loading...