അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

നോര്‍ത്ത് കരോളൈന: അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചുയ അതിരമ്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന്‍ രഞ്ജിത് (19) ആണ് മരിച്ചത്. ഗാര്‍ണറിലെ വെയ്ക്ക് കൗണ്ടിയിലാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.

കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മുന്നറിയിപ്പില്ലാതെ ട്രാക്ക് മാറ്റിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നോര്‍ത്ത് കരോളൈനയിലെ റാലിയിലുള്ള വേക്ക് മെഡ് ഹോസ്പിറ്റലില്‍ വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു അന്ത്യം.

രഞ്ജിത്ത് വെയ്ക്ക് ടെക്‌നിക്കല്‍ കമ്യൂണിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് എപെക്‌സ് ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളിയില്‍. മാതാവ് ചങ്ങനാശേരി കുറ്റിക്കണ്ടം കുടുംബാംഗം മറിയമ്മ (കുഞ്ഞുമോള്‍ ) സഹോദരങ്ങള്‍: ഷാലുമോള്‍ (നഴ്‌സ്, യുഎന്‍സി റെക്‌സ് ഹെല്‍ത്ത് കെയര്‍ റാലി), സോണിയ (ബിരുദ വിദ്യാര്‍ഥി, വെയ്ക്ക് ടെക്‌നിക്കല്‍ കമ്യൂണിറ്റി) , ജോസ്‌മോന്‍ (ഗാര്‍ണര്‍ മാഗ്‌നറ്റ് ഹൈസ്‌കൂള്‍).